mehandi new

ടയർ പൊട്ടി ലോറി മറിഞ്ഞു – റോഡിൽ കിടന്നത് അഞ്ചു മണിക്കൂർ

എടക്കഴിയൂർ : ടയർ പൊട്ടി മിനി ലോറി കീഴ്മേൽ മറിഞ്ഞു. ഡ്രൈവർക്ക് പരിക്കേറ്റു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി പ്രിയേഷിനാണ് പരിക്കേറ്റത്. ദേശീയപാത ടിപ്പുസുൽത്താൻ റോഡിൽ എടക്കഴിയൂർ സ്‌കൂളിന് സമീപമാണ് അപകടം. ടയർ പൊട്ടിയതിനെ തുടർന്ന് നിയന്ത്രണം…

ഗുരുവായൂർ നഗരസഭ യോഗത്തിൽ യുഡിഎഫ് കൗൺസിലർമാരുടെ അഴിഞ്ഞാട്ടം

ചാവക്കാട് : സർക്കാർ നിർദ്ദേശപ്രകാരം സംസ്ഥാന വ്യാപകമായി ഈ മാസം 11 , 12 തിയ്യതികളിലായി നടത്തേണ്ട ശുചീകരണ പ്രവർത്തനങ്ങളെ കുറച്ച് മാത്രം ചർച്ച ചെയ്യുന്നതിനായി ചേർന്ന അടിയന്തിര യോഗത്തിലാണ് യുഡിഎഫ് കൗൺസിലർമാർ അകാരണമായി ബഹളം വയ്ക്കുകയും…

ദേശീയപാത – സംസ്ഥാന സർക്കാറിന്റെ കപടമുഖം വെളിവായി

ചാവക്കാട്: ദേശീയപാത വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ കപട മുഖം പുറത്തായതായി ദേശീയപാത ആക്ഷൻ കൗൺസിൽ സംസ്ഥാന ചെയർമാൻ ഇ.വി.മുഹമ്മദലി പറഞ്ഞു. തിരുവത്ര കുമാർ സ്കുളിൽ വെച്ച് ചേർന്ന ലീഗൽ സെൽ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു…

കണ്ണിൽ മണ്ണെറിഞ്ഞു യുവതിയുടെ കൈചെയിൻ കവർന്നു

ചാവക്കാട്: കടയിൽ കയറി യുവതിയെ അക്രമിച്ചു കൈചെയിൻ കവർന്നു. എടക്കഴിയൂർ അകലാട് പാണ്ടികശാല പറമ്പിൽ ഇല്യാസിന്റെ ഭാര്യ ഷമീജ (34) യുടെ കൈ ചെയിനാണ് കവർന്നത്.ഇന്ന് ഉച്ചക്ക് ഒരുമണിയോടെയാണ് സംഭവം. ഷമീജയുടെ ഉടമസ്ഥതയിലുള്ള ഹിബ ടൈലറിംഗ് എന്ന…

കടപ്പുറത്ത് കഞ്ചാവ് വേട്ട

ചാവക്കാട് : കടപ്പുറം പുന്നക്കച്ചാൽ നാലു സെന്റ് കോളനിയിൽ നിന്നും കഞ്ചാവ് പിടികൂടി. കോളനിയിലെ തെക്കരകത്ത് കുട്ടിമോന്റെ വീട്ടിൽ നിന്നാണ് രണ്ട് കിലോയോളം കഞ്ചാവും പണവും പിടികൂടിയത്. ചാവക്കാട് എക്സൈസ് ഇൻസ്പെക്ടർ കെ.വി ബാബുവിന്റെ…

അലങ്കാര പക്ഷികളുടെ വില്പനയുടെ മറവിൽ കഞ്ചാവ് വില്പന – യുവാവ് അറസ്റ്റിൽ

ചാവക്കാട് : അലങ്കാര പക്ഷികളുടെയും വളര്‍ത്തു മൃഗങ്ങളുടെയും കച്ചവടത്തിന്റെ മറവില്‍ കഞ്ചാവു വില്‍പ്പന നടത്തിവന്ന യുവാവ് അറസ്റ്റിൽ. ചാവക്കാട് മണത്തല മുല്ലത്തറയില്‍ അലങ്കാര വളര്‍ത്തു മൃഗങ്ങളുടെ കച്ചവടം നടത്തുന്ന കോഴിക്കോട് നല്ലളം മോഡോണ്‍…

വേദവ്യാസ കളരി മുതുവട്ടൂരിൽ ആരംഭിച്ചു

ചാവക്കാട് : വേദവ്യാസ കളരിയുടെ പുതിയ ബ്രാഞ്ച് മുതുവട്ടൂരിൽ സ്വന്തം കെട്ടിടത്തിൽ ആരംഭിച്ചു. നഗരസഭാ ചെയർമാൻ എൻ കെ അക്ബർ ഉദ്ഘാടനം ചെയ്തു. ഫിറോസ് പി തൈപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. തൃശൂർ ജില്ലാ കളരിപ്പയറ്റ് അസോസിയേഷൻ പ്രസിഡന്റ് വേണുഗോപാൽ…

കടലിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

ചാവക്കാട് : മന്ദലാംകുന്ന് ബീച്ചിൽ കടലില്‍ കുളിക്കാനിറങ്ങി കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. മന്ദലാംകുന്ന് കിണറിന് കിഴക്ക് കോലയില്‍ കബീറിന്റെ മകന്‍ റസിലി(റിച്ചു-13)ന്റെ മൃതദേഹമാണ് കുട്ടി കുളിക്കാനിറങ്ങിയ അതേ ഭാഗത്ത് നിന്ന് തന്നെ…

മന്നലാംകുന്ന് ബീച്ചിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയെ കാണാതായി

മന്നാലംകുന്ന്: കടലിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥിയെ കാണാനില്ല. എടക്കഴിയൂർ സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥിയായ റാസിൽ (13 ) നെയാണ് കടലിൽ കാണാതായത്. സംഘം ചേർന്ന് കുളിക്കാനിറങ്ങിയ കുട്ടികളിൽ കടലിൽ മുങ്ങിത്താഴുന്നത് കണ്ട അദ്നാൻ എന്ന കുട്ടിയെ…

ജോസ് ചിറ്റിലപ്പിള്ളി നിര്യാതനായി

ചാവക്കാട്: സാഹിത്യകാരനും റിട്ടയേർഡ് കൃഷി ഓഫീസറും, പാലയൂർ മാർതോമ അതിരൂപത തീർത്ഥ കേന്ദ്രത്തിന്റെ മുൻ സെക്രട്ടറിയും, പി.ആർ.ഒയും, ദീപിക ദിനപത്രത്തിന്റെ മുൻ റിപ്പോർട്ടറും ആയിരുന്ന  ജോസ് ചിറ്റിലപ്പിള്ളി (78) നിര്യാതനായി. ഭാര്യ: ഇ.കെ.ത്രേസ്യ…