mehandi new

വേദവ്യാസ കളരി മുതുവട്ടൂരിൽ ആരംഭിച്ചു

ചാവക്കാട് : വേദവ്യാസ കളരിയുടെ പുതിയ ബ്രാഞ്ച് മുതുവട്ടൂരിൽ സ്വന്തം കെട്ടിടത്തിൽ ആരംഭിച്ചു. നഗരസഭാ ചെയർമാൻ എൻ കെ അക്ബർ ഉദ്ഘാടനം ചെയ്തു. ഫിറോസ് പി തൈപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. തൃശൂർ ജില്ലാ കളരിപ്പയറ്റ് അസോസിയേഷൻ പ്രസിഡന്റ് വേണുഗോപാൽ…

കടലിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

ചാവക്കാട് : മന്ദലാംകുന്ന് ബീച്ചിൽ കടലില്‍ കുളിക്കാനിറങ്ങി കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. മന്ദലാംകുന്ന് കിണറിന് കിഴക്ക് കോലയില്‍ കബീറിന്റെ മകന്‍ റസിലി(റിച്ചു-13)ന്റെ മൃതദേഹമാണ് കുട്ടി കുളിക്കാനിറങ്ങിയ അതേ ഭാഗത്ത് നിന്ന് തന്നെ…

മന്നലാംകുന്ന് ബീച്ചിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയെ കാണാതായി

മന്നാലംകുന്ന്: കടലിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥിയെ കാണാനില്ല. എടക്കഴിയൂർ സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥിയായ റാസിൽ (13 ) നെയാണ് കടലിൽ കാണാതായത്. സംഘം ചേർന്ന് കുളിക്കാനിറങ്ങിയ കുട്ടികളിൽ കടലിൽ മുങ്ങിത്താഴുന്നത് കണ്ട അദ്നാൻ എന്ന കുട്ടിയെ…

ജോസ് ചിറ്റിലപ്പിള്ളി നിര്യാതനായി

ചാവക്കാട്: സാഹിത്യകാരനും റിട്ടയേർഡ് കൃഷി ഓഫീസറും, പാലയൂർ മാർതോമ അതിരൂപത തീർത്ഥ കേന്ദ്രത്തിന്റെ മുൻ സെക്രട്ടറിയും, പി.ആർ.ഒയും, ദീപിക ദിനപത്രത്തിന്റെ മുൻ റിപ്പോർട്ടറും ആയിരുന്ന  ജോസ് ചിറ്റിലപ്പിള്ളി (78) നിര്യാതനായി. ഭാര്യ: ഇ.കെ.ത്രേസ്യ…

മദ്രാസ് ഹൈക്കോടതി വിധി മാനിച്ച് ദേശീയപാത സ്ഥലമെടുപ്പ് ഉപേക്ഷിക്കണം

ചാവക്കാട്: സേലം- ചെന്നൈ ദേശീയപാത ബി.ഒ.ടി പദ്ധതി റദ്ദ് ചെയ്ത മദ്രാസ് ഹൈക്കോടതി വിധി കണക്കിലെടുത്ത് കേരളത്തിലെ 45 മീറ്റർ ദേശീയപാത പദ്ധതിയുടെ സ്ഥലമെടുപ്പ് നടപടികൾ സർക്കാർ  ഉപേക്ഷിക്കണമെന്ന് ദേശീയപാത ആക്ഷൻ കൗൺസിൽ ഉത്തര മേഖല കമ്മിറ്റി…

അക്ഷര സാഗരം പദ്ധതിക്ക് തുടക്കമായി

പുന്നയൂർക്കുളം: തീരദേശ മേഖലയിൽ സമ്പൂർണ്ണ സാക്ഷരത കൈവരിക്കുന്നതിന് പുന്നയൂർക്കുളം പഞ്ചായത്തിൽ അക്ഷര സാഗരം പദ്ധതിക്ക് തുടക്കമായി. പ്രശസ്ത സാഹിത്യകാരിയും പ്രൊഫ. ഹൃദയകുമാരി സ്മാരക അവാർഡ് ജേതാവുമായ ദേവുട്ടി ഗുരുവായൂർ അക്ഷര ദിപം തെളിയിച്ച്…

നിരവധി കേസിലെ പ്രതിയെ ഏറ്റുമുട്ടലിലൂടെ കീഴടക്കി

ഗുരുവായൂർ : തട്ടികൊണ്ടു പോകൽ ഉൾപെടെ 12 ഓളം കേസ്സിലെ പ്രതിയെ ഗുരുവായൂർ ടെമ്പിൾ പോലിസ് അറസ്റ്റ് ചെയ്തു. പാലയൂർ കറുപ്പം വീട്ടിൽ  മുഹമ്മദ് മകൻ ഫവാദ് (31) നെയാണ് സ്റ്റേഷൻ ഓഫീസർ പ്രേമാനന്ദകൃഷ്ണനും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജനുവരിയിൽ…

കൊലപാതക ശ്രമം – നാലുപേര്‍ അറസ്റ്റില്‍

ചാവക്കാട്:  യുവാവിനെ  വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നാലു പേരെ ചാവക്കാട് പോലീസ് അറസ്റ്റു ചെയ്തു. ഒരുമനയൂര്‍ വലിയകത്ത് മുഹമ്മദ് റാഫി ( സുധീര്‍ 41), ബ്ലാങ്ങാട് പെരുമ്പറത്ത് ചാലയില്‍ ഫിറോസ്(39), ഒരുമനയൂര്‍ പെരിങ്ങാടന്‍ ശശി(39),…

കൂട്ടായ്മ വാർഷിക പൊതുയോഗം

പുന്നയൂർക്കുളം: കൂട്ടായ്മ പെയിൻ ആൻഡ് പാലിയേറ്റിവ് കെയറിന്റെ വാർഷിക പൊതുയോഗം നടന്നു. പുന്നയൂർക്കുളം വെൽഫയർ സൊസൈറ്റി പ്രസിഡന്റ്‌ നാസർ പരൂർ ഉദ്ഘടനം ചെയ്തു. ഹുസൈൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പരിപാടിയിൽ കൂട്ടായ്‌മയുടെ മെമ്പർമാരെ…

സ്കൂട്ടർ ബസ്സിനടിയിൽപെട്ട് ദമ്പതികൾക്ക് പരിക്ക്

ചാവക്കാട് :ചാവക്കാട് ബൈപാസിൽ സ്‌കൂട്ടർ ബസ്സിനടിയിലേക്ക് മറിഞ്ഞ് ദമ്പതികൾക്ക് പരിക്കേറ്റു. കുരഞ്ഞിയൂർ സ്വദേശി വെള്ളറ ജിജു (32) വിനും ഭാര്യ ജിയ(28)ക്കുമാണ് പരിക്കേറ്റത്. ഇന്ന് വൈകുന്നേരം നാലുമണിയോടെയാണ് അപകടം. പരിക്കേറ്റ ഇരുവരെയും…