mehandi new

പ്രവാസി ഇന്ത്യക്കാരുടെ നിയമപ്രശ്‌നങ്ങള്‍ അവതരിപ്പിക്കാനായി വേദിയൊരുക്കുന്നു

ഷാര്‍ജ : ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജയുടെ ലീഗല്‍ സബ് കമ്മിറ്റി പ്രവാസി ഇന്ത്യക്കാരുടെ നിയമപ്രശ്‌നങ്ങള്‍ അവതരിപ്പിക്കാനായി വേദിയൊരുക്കുന്നു. ആഗസ്ത് 12-ന് വൈകുന്നേരം ഏഴിന് അസോസിയേഷന്‍ കമ്യൂണിറ്റി ഹാളിലാണ് പരിപാടി. വിദഗ്ധരായ അഭിഭാഷകര്‍…

ചരമം

ചാവക്കാട്: പാലയൂര്‍ വെങ്കണ്ണി പറമ്പില്‍ ചിത്തരഞ്ജന്‍ ഭാര്യ ലീന (40) നിര്യാതയായി. മക്കള്‍: അക്ഷയ്, ഐശ്വര്യ

ടൗണ്‍ ക്ലബ്ബിന്റെ കുടുംബസംഗമവും പുരസ്‌ക്കാര സമര്‍പ്പണവും ഞായറാഴ്ച്ച

ഗുരുവായൂര്‍ : ടൗണ്‍ ക്ലബ്ബിന്റെ കുടുംബസംഗമവും പുരസ്‌ക്കാര സമര്‍പ്പണവും ഞായറാഴ്ച്ച നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈകീട്ട് 5.30-ന് കിഴക്കേനടയിലെ  കാനൂസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങ് മന്ത്രി വി.എസ്.…

ഡ്യൂട്ടിക്കിടെ ഇലക്ട്രിസിറ്റി ഓവര്‍സിയര്‍ കുഴഞ്ഞു വീണുമരിച്ചു

ചാവക്കാട് : ഡ്യൂട്ടിക്കിടെ ഇലക്ട്രിസിറ്റി ഓവര്‍സിയര്‍ കുഴഞ്ഞു വീണുമരിച്ചു. മണത്തല കെ എസ് ഇ ബി യിലെ ഓവര്‍സിയര്‍ ചേര്‍ത്തല തണ്ണിയാര്‍മുക്ക് കണിയാംപറമ്പില്‍ പരേതനായ രാഘവന്‍ മകന്‍ സന്തോഷ് കുമാര്‍ (48)ആണ് മരിച്ചത്. ഇന്ന് ബുധനാഴ്ച ഉച്ചക്ക്…

കടല്‍ തീരങ്ങളിലെ വീടുകള്‍ പൊളിച്ച് പണിയാന്‍ സാങ്കേതിക തടസം പറഞ്ഞ് നടപടി താമസിപ്പിക്കുന്നത്…

ചാവക്കാട്:  തീര സംരക്ഷണ പരിധിയില്‍ താമസിക്കുന്ന മത്സ്യത്തൊഴിലാളികളുടെ ഭവനങ്ങള്‍ പൊളിച്ച് പണിയാന്‍  അപേക്ഷ നല്‍കുമ്പോള്‍ സാങ്കേതിക തടസം പറഞ്ഞ് ഉദ്യോസ്ഥര്‍ നടപടി താമസിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് കെ.വി അബ്ദുല്‍ ഖാദര്‍ എം.എല്‍.എ…

ചാവക്കാട് ബ്ളോക്ക് പഞ്ചായത്തില്‍ 2.80 കോടിയുടെ വികസനം

ചാവക്കാട്: ചാവക്കാട് ബ്ളോക്ക് പഞ്ചായത്തില്‍ ഭവന നിര്‍മ്മാണത്തിന് മുന്‍ഗണന നല്‍കി 2.80 കോടിയുടെ വികസന പദ്ധതി. ജനറല്‍ വിഭാഗത്തില്‍ 1.50 കോടിയും പട്ടിക ജാതി വിഭാഗത്തിന് 95.44 ലക്ഷവുമുള്‍പ്പടെ വിവിധ സ്രോതസുകളില്‍ നിന്നുള്ള വകയിരുത്തലില്‍…

ചാവക്കാട് നഗരസഭ ട്രഞ്ചിങ് ഗ്രൗണ്ടിന് സമീപത്തെ ഭൂമി ഏറ്റെടുക്കാന്‍ ഹഡ്‌കോയില്‍ നിന്ന് വായ്പയെടുക്കും

ചാവക്കാട്: നഗരസഭയുടെ പരപ്പില്‍താഴത്തെ ട്രഞ്ചിങ് ഗ്രൗണ്ടിന് സമീപത്തെ 341 സെന്റ് ഭൂമി വിലക്കു വാങ്ങുന്നതിനായി ഹഡ്‌ക്കോയില്‍ നിന്ന് ഒരു കോടി രൂപ വായ്പയെടുക്കാന്‍ നഗരസഭ കൗണ്‍സില്‍ യോഗത്തില്‍തീരുമാനം. വായ്പ ലഭിക്കുന്നതിനായി ഹഡ്‌കോ ആവശ്യപ്പെട്ട…

ഗുരുവായൂര്‍ ക്ഷേത്ര ഭണ്ഡാര വരവില്‍ സര്‍വ്വകാല റെക്കോര്‍ഡ്

ഗുരുവായൂര്‍: ക്ഷേത്രത്തില്‍ ഭണ്ഡാരം വരവില്‍ സര്‍വ്വകാല റിക്കാര്‍ഡ്. 5,46,39,354 രൂപയാണ് കഴിഞ്ഞ മാസത്തെ ഭണ്ഡാരം വരവായി ലഭിച്ചത്. 4കിലോ 118 ഗ്രാം 600 മില്ലിഗ്രാം സ്വര്‍ണ്ണവും 26 കിലോ 800 ഗ്രാം വെള്ളിയും ലഭിച്ചു. 5.17 കോടി രൂപയാണ് നേരത്തെ…

നഗരസഭയിലെ തെരുവ് വിളക്കുകളുടെ എണ്ണത്തെ കുറിച്ച് സംയുക്ത പരിശോധന നടത്തും

ഗുരുവായൂര്‍: നഗരസഭയിലെ തെരുവ് വിളക്കുകളുടെ എണ്ണത്തെ കുറിച്ച് നഗരസഭാധികൃതരും കെ.എസ്.ഇ.ബിയും ചേര്‍ന്ന് സംയുക്ത പരിശോധന നടത്തും. ഗുരുവായൂര്‍, ചാവക്കാട്, കുന്നംകുളം, പാവറട്ടി സെക്ഷനുകളുടെ പരിധിയില്‍ വരുന്ന നഗരസഭയിലെ തെരുവ് വിളക്കുകളെ…

ഗുരുവായൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ആഗസ്റ്റ് 15 മുതല്‍ പ്രീപേയ്ഡ് ഓട്ടോ സംവിധാനം

ഗുരുവായൂര്‍ : റെയില്‍വേ സ്റ്റേഷനില്‍ ആഗസ്റ്റ് 15 മുതല്‍ പ്രീപേയ്ഡ് ഓട്ടോ സംവിധാനം നടപ്പാക്കാന്‍ ട്രാഫിക് റെഗുലേറ്ററി അതോറിറ്റി യോഗം തീരുമാനിച്ചു. ഇന്നര്‍ റിങ് റോഡില്‍ വണ്‍വേ നടപ്പാക്കാനും യോഗം തീരുമാനിച്ചു. ഓട്ടോറിക്ഷകളുടെ അമിത നിരക്കിനെ…