Sign in
Sign in
Recover your password.
A password will be e-mailed to you.
വിദ്യാഭ്യാസ സഹായ ധന വിതരണം
ചാവക്കാട്: മുതുവട്ടൂര്‍ മഹല്ല് വിദ്യാഭ്യാസ സമിതി സംഘടിപ്പിച്ച വിദ്യാഭ്യാസ സഹായധന വിതരണം ഖത്തീബ് വി.ഐ. സുലൈമാന്‍ അസ്ഹരി ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി എ.വി.മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ഫൈസല്‍ പേരകം, ട്രഷറര്‍ എ. ബീരാവു എന്നിവര്‍…
രാജീവ് ഗാന്ധി കമ്യൂണിറ്റി ഹാളിന്റെ ശോച്യാവസ്ഥ പരിഹരിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന്…
ഗുരുവായൂര്‍: നഗരസഭയിലെ തൈക്കാട് മേഖലയിലുള്ള രാജീവ് ഗാന്ധി കമ്യൂണിറ്റി ഹാളിന്റെ ശോച്യാവസ്ഥ പരിഹരിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് എ.ഐ.വൈ.എഫ് മേഖല സമ്മേളനം ആവശ്യപ്പെട്ടു. കമ്യൂണിറ്റി ഹാളിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന മൃഗാശുപത്രി…
ഐ.സി.എ കോളജിലെ ഒന്നാം വര്‍ഷ ഡിഗ്രി ക്ലാസുകള്‍ ഈ മാസം 27ന് ആരംഭിക്കും
ഗുരുവായൂര്‍: തൊഴിയൂര്‍ ഐ.സി.എ കോളജിലെ ഒന്നാം വര്‍ഷ ഡിഗ്രി ക്ലാസുകള്‍ ഈ മാസം 27ന് ആരംഭിക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ബി.എസ്സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.എ. ഇംഗ്ലീഷ് എന്നിവക്ക് സീറ്റ് ഒഴിവുണ്ട്. ഫോണ്‍: 0487 2682221.
കാര്‍ഷിക വാര്‍ത്തകള്‍
ഗുരുവായൂര്‍ : സംസ്ഥാന കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഗുരുവായൂര്‍ കോട്ടപ്പടി ആര്.സി.യു.പി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ മാഗി ആല്‍ബെര്‍ട്ട് വിതരണോദ്ഘാടനം നിര്‍വഹിച്ചു.സ്കൂള്‍…
കോടതി വളപ്പിലേക്ക് ബയോഗ്യാസ് പ്ലാന്റ് – ലയണ്‍സ് സേവന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി
ഗുരുവായൂര്‍ : ചാവക്കാട് കോടതി വളപ്പിലേക്ക് ബയോഗ്യാസ് പ്ലാന്റ് നല്കി ലയണ്‍സ് ക്ലബ്ബിന്റെ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഗുരുവായൂര്‍ ബാസുരി ഇന്നില്‍ നടന്ന ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം ലയണ്‍സ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍…
വനിതകള്‍ക്കായി കാറ്ററിംഗ് പരിശീലനം
ഗുരുവായൂര്‍ : താലൂക്ക് എന്‍.എസ്.എസ് യൂണിയനിലെ മന്നം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ വനിതകള്‍ക്കായി കാറ്ററിംഗ് പരിശീലനം സംഘടിപ്പിച്ചു. താലൂക്ക് യൂണിയന് ഹാളില്‍ ചേര്‍ന്ന ചടങ്ങില്‍ യൂണിയന് പ്രസിഡന്റ് പ്രൊഫ.എന്‍.രാജശേഖരന്…
അജ്മാനിലെ റസ്റ്റോറന്റില്‍ കാറിടിച്ചുകയറി പുന്നയൂര്‍ സ്വദേശിയായ വീട്ടമ്മ മരിച്ചു
അജ്മാന്: അജ്മാനില്‍ നിയന്ത്രണം വിട്ട കാര്‍ റസ്റ്റോറന്‍്റിലേക്ക് പാഞ്ഞുകയറി പുന്നയൂര്‍ സ്വദേശിയായ വീട്ടമ്മ മരിച്ചു.
പുന്നയൂര്‍ എടക്കര മിനി സെന്റര്‍ കാളച്ചങ്ങല്‍ ഉസ്മാന്റെ ഭാര്യ റുഖിയയാണ് (47) മരിച്ചത്.
ഞായറാഴ്ച രാത്രി 11.45…
ഭാരതീയം ചരിത്ര സ്മൃതി യാത്ര സ്വാഗത സംഘം രൂപീകരിച്ചു
ചാവക്കാട് : എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഭാരതീയം ചരിത്ര സ്മൃതി യാത്രയുടെ വടക്കേക്കാട് മേഖല കൺവന്‍ഷനും സംഘാടക സമിതി രൂപീകരണവും എടക്കഴിയൂര്‍ നാലാം കല്ല് മദ് റസയില്‍ നടന്നു. എസ്.കെ.എസ്.എസ്.എഫ് ജില്ലാ…
ലഹരിക്കെതിരെ സര്‍വകക്ഷി നേതാക്കളുടെ കൂട്ടായ്മ
ചാവക്കാട്: മദ്യമയക്കുമരുന്ന് ഉപയോഗത്തിനും വില്‍പ്പനക്കുമെതിരെ നിയോജക മണ്ഡലം കേന്ദ്രീകരിച്ച് മുഖ്യധാരാ രാഷ്ട്രീയ കക്ഷി നേതാക്കളുടെ കൂട്ടായ്മ പ്രവര്‍ത്തനമാരംഭിച്ചു.
നിയമ വിരുദ്ധ മദ്യ വില്‍പ്പനയും മയക്കുമുരുന്ന് വ്യാപനവും പ്രതിരോധിക്കുക,…
മദ്രസ പ്രവേശനോത്സവം
എടക്കഴിയൂര്‍: അന്‍സാറുല്‍ ഇസ്ലാം മദ്റസ എടക്കഴിയൂര്‍ ആറാം കല്ല് ബ്രാഞ്ചിലെ പുതിയ അദ്ധ്യയന വര്‍ഷത്തെ നവാഗത കുരുന്നുകളുടെ പ്രവേശനോത്സവം സംഘടിപ്പിച്ചു. ബശീര്‍ ഫൈസി ദേശമംഗലം കുട്ടികളോട് സംസാരിച്ചു. അബൂബക്കര്‍ മുസ്ലിയാര് അദ്ധ്യക്ഷനായി,…
