mehandi new

പഹൽഗാം ഭീകരാക്രമണം; സുരക്ഷാ വീഴ്ച്ച അന്വേഷിക്കണം – കെ പി സി സി സെക്രട്ടറി സി സി ശ്രീകുമാർ

fairy tale

ഏങ്ങണ്ടിയൂർ : ജമ്മു കശ്മീരിലെ പെഹൽഗാമിലെ വിനോദ സഞ്ചാര മേഖലയിൽ നടന്ന ഭീകരാക്രമണം കേന്ദ്ര ഗവൺമെൻ്റിൻ്റെ സുരക്ഷാ വീഴ്ച്ചയാണെന്നും, സംഭവത്തെ കുറിച്ച് ഉന്നത തല അന്വേഷണം വേണമെന്നും കെ.പി.സി.സി സെക്രട്ടറി സി.സി ശ്രീകുമാർ ആവശ്യപ്പെട്ടു. ഏങ്ങണ്ടിയൂരിൽ കോൺഗ്രസ് മണ്ഡലം തല മഹാത്മാഗാന്ധി കുടുംബ സംഗമം ചേറ്റുവ രണ്ടാം വാർഡിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ശ്രീകുമാർ.

planet fashion

വാർഡ് പ്രസിഡൻ്റ് ലത്തീഫ് കെട്ടുമ്മൽ അദ്ധ്യക്ഷത വഹിച്ചു. ഡി. സി.സി മെമ്പർ ഇർഷാദ് കെ. ചേറ്റുവ മുഖ്യപ്രഭാഷണം നടത്തി. 

മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ഉണ്ണികൃഷ്ണൻ കാര്യാട്ട്, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻ്റ് നൗഷാദ് കൊട്ടിലിങ്ങൽ, സെക്രട്ടറി അക്ബർ ചേറ്റുവ, റഷീദ് കന്നത്ത് പടിക്കൽ, അഡ്വ. ദിൽഷ ഹബീബ് എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ മികച്ച ആശാവർക്കർ സീമ ഗണേശ്, മികച്ച ക്ഷീര കർഷകൻ സി.പി അസീസ്, മികച്ച കേര കർഷകൻ വേണു പൂളേക്കാട്ട്, മുതിർന്ന പ്രവർത്തകർ അബുബക്കർ ഹാജി തെക്കേ പാട്ടയിൽ, മുഹമ്മദ് കുഞ്ഞി ഹാജി, സഹദേവൻ തേർ, വി. ഹസ്സൻ, ആർ.വി സെയ്തു എന്നിവരെ ആദരിച്ചു.

Comments are closed.