mehandi new

മൂന്ന് ചാക്ക് ഹാൻസുമായി പാലക്കാട് സ്വദേശികൾ പിടിയിൽ

fairy tale

ചാവക്കാട് : കാറിൽ കടത്തുകയായിരുന്ന മൂന്ന് ചാക്ക് ഹാൻസ് ചാവക്കാട് പോലീസ് പിടികൂടി. രണ്ടു പേർ അറസ്റ്റിൽ.

planet fashion

ചാവക്കാട് സ്റ്റേഷൻ ഓഫീസർ ജയപ്രസാദ് കെ പി ക്ക് ലഭിച്ച രഹസ്യ വിവരത്തിനെ തുടർന്ന് നടത്തിയ വാഹന പരിധോധനക്കിടെയാണ് ചാവക്കാട് കോടതി പരിസരത്ത് നിന്നും മാരുതി സ്വിഫ്റ്റ് കാറിൽ കടത്തുകയായിരുന്നു മൂന്നു ചാക്ക് നിരോധിത പുകയില ഉത്പന്നം പിടികൂടിയത്.

പട്ടാമ്പി വല്ലപ്പുഴ ചാത്തക്കുളം വീട്ടിൽ റെജി മകൻ ഫഹദ് (30), പാലക്കാട് നെല്ലായ എഴുവൻ തല കളത്തിൽ വീട്ടിൽ അബ്ദുള്ള കുട്ടി മകൻ മുഹമ്മദ് ഷറഫുദ്ധീൻ (37) എന്നിവരാണ് അറസ്റ്റിലായത്.

1,70,400 രൂപ വിലവരുന്ന പുകയില ഉൽപെന്നമാണ് പിടി കൂടിയത്.
എസ് ഐ മാരായ നൗഷാദ് സി കെ, രാജേഷ് സി കെ, ഓമനക്കുട്ടൻ കെ, എ എസ് ഐ മാരായ സജിത്ത്, ബാബു, സി പി ഒ മാരായ സിനീഷ്, ശരത്ത്, ആശിഷ് എന്നിവരടങ്ങുന്ന സംഘമാണ് ഹാൻസ് വേട്ടക്ക് നേതൃത്വം നൽകിയത്.

Jan oushadi muthuvatur

Comments are closed.