നവീകരിച്ച പാലംകടവ് പാലം ഉദ്ഘാടനം ചെയ്‌തു

ഒരുമനയൂർ : കടപ്പുറം – ഒരുമനയൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന നവീകരിച്ച പാലംകടവ് പാലം എൻ. കെ. അക്ബർ എംഎൽഎ ഉദ്ഘാടനം ചെയ്തു. കടപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത് അദ്ധ്യക്ഷത വഹിച്ചു.

ഗുരുവായൂർ എം എൽ എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 30.66 ലക്ഷം രൂപ വിനിയോഗിച്ചാണ് പാലം നവീകരിച്ചത്. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷൈനി ഷാജി, ഒരുമനയൂർ പഞ്ചായത്ത് പ്രസിഡന്റ് വിജിത സന്തോഷ്, കടപ്പുറം പഞ്ചായത്ത് മെമ്പർമാരായ വി. പി. മൻസൂറലി, പ്രസന്ന ചന്ദ്രൻ, റാഹില വഹാബ്, പി. എ. മുഹമ്മദ്, അബ്ദുൾ ഗഫൂർ, ഒരുമനയൂർ പഞ്ചായത്ത് മെമ്പർമാരായ കയ്യുമ്മു ടീച്ചർ, കെ. വി. രവീന്ദ്രൻ, ഫിലോമിന, അഡിഷണനൽ ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ എം. വി. സീത, എക്സിക്യൂട്ടീവ് എഞ്ചിനീയർമാരായ ജിഷകുമാർ, ടി. എം. ഉണ്ണികൃഷ്ണൻ, ഓവർസിയർ കെ. പി. ബിൻഷ, ഹംസ അറക്കൽ തുടങ്ങിയവർ സംസാരിച്ചു. അഞ്ചു മാസത്തോളമായി യാത്രായോഗ്യമല്ലാതിരുന്ന പാലമാണ് തുറന്ന് കൊടുത്തത്.


Comments are closed.