mehandi new

പാലംകടവ്‌ പാലം; ജില്ലാ കളക്ടർക്കും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനും പരാതി നൽകി

fairy tale

ഒരുമനയൂർ : പാലംകടവ് പാലം സംബന്ധിച്ച് ജില്ലാ കളക്ടർ അർജുൻ പണ്ഡിയ ഐ എ എസ്, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി എസ് പ്രിൻസ്‌ എന്നിവരെ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് നഫീസക്കുട്ടി വലിയകത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്ത്‌ ജനപ്രതിനിധി സംഘം നേരിൽ കണ്ടു പരാതി നൽകി. ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികളുടെ യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ജനപ്രതിനിധി സംഘം ഇരുവരെയും നേരിൽ കണ്ട് നിവേദനം നൽകിയത്.

planet fashion

പാലത്തിന്റെ അപകടാവസ്ഥയെ  സംബന്ധിച്ചും വിദ്യാർത്ഥികളടക്കം നൂറുകണക്കിന് ആളുകളുടെ യാത്രാക്ലേശം സംബന്ധിച്ചും  ബോധ്യപ്പെടുത്തി. പരാതിയിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ഉദ്യോഗസ്ഥർക്ക് ജില്ലാ കളക്ടർ നിർദേശം നൽകി. ഡിവിഷൻ അംഗം അഡ്വക്കേറ്റ് മുഹമ്മദ് ഗസാലിയുമായി  കൂടിയാലോചനക്ക് ശേഷം പാലം അറ്റകുറ്റപണിക്ക് ആവശ്യമായ അധികതുക പദ്ധതി റിവിഷനിൽ ഉൾപെടുത്തമെന്നു ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് അറിയിച്ചു. ഈ വിഷയവുമായി ബന്ധപ്പെട്ട് അടുത്ത ദിവസം എൻ കെ അക്ബർ എംഎൽഎ യെ കാണുമെന്ന് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് നഫീസക്കുട്ടി വലിയകത്ത് പറഞ്ഞു. 

ഡിവിഷൻ മെമ്പർ ആഷിത  കുണ്ടിയത്ത്, ഒരുമനയൂർ  ഗ്രാമപഞ്ചായത്ത്‌ വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ കയ്യുമ്മ ടീച്ചർ, കടപ്പുറം പഞ്ചായത്ത്  ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ വിപി മൻസൂറലി, ഏഴാം വാർഡ് മെമ്പർ എ വി ഗഫൂർ മഞ്ഞിയിൽ എന്നിവരടങ്ങിയ ജന പ്രതിനിധി സംഘമാണ് നിവേദനം നൽകിയത്. 

പാലംകടവിൽ ഇപ്പോഴുള്ള ഇരുമ്പ് നടപ്പാലത്തിന് 15 കൊല്ലത്തെ പഴക്കമുണ്ട്. ഇക്കാലയളവിൽ ഒരു തവണ ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് അറ്റകുറ്റപണി നടത്തിയിട്ടുണ്ട്. നിലവിൽ പാലം ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. ഇതിലൂടെയുള്ള യാത്ര നിരോധിച്ചിട്ടുണ്ട്. അറ്റകുറ്റപ്പണിക്കായി 5 ലക്ഷം രൂപ ബ്ലോക്ക് പഞ്ചായത്ത് പദ്ധതി ഉണ്ടെങ്കിലും ഈ തുകക്ക് പ്രവർത്തി പൂർത്തീകരിക്കാനാവില്ലെന്നാണ് എഞ്ചിനീയറിങ് വിഭാഗത്തിന്റെ അഭിപ്രായം. വട്ടേക്കാട് കറുകമാട് പ്രദേശത്തുള്ളവരെ ഒരുമനയൂരുമായി ബന്ധിപ്പിക്കുന്നതാണ് ഈ നടപ്പാലം.

Jan oushadi muthuvatur

Comments are closed.