mehandi new

തൃശൂര്‍ കേന്ദ്രീകരിച്ച് തീര്‍ത്ഥാടന ടൂറിസം പദ്ധതിക്ക് സര്‍ക്കാര്‍ രൂപം നല്‍കും : ടൂറിസം മന്ത്രി എ സി മൊയ്തീന്‍

fairy tale

ചാവക്കാട് : തൃശൂര്‍ കേന്ദ്രീകരിച്ച് തീര്‍ത്ഥാടന ടൂറിസം പദ്ധതിക്ക് സര്‍ക്കാര്‍ രൂപം നല്‍കുമെന്ന് ടൂറിസം മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു. പാലയൂര്‍ മാര്‍തോമ തീര്‍ഥകേന്ദ്രത്തിലെ തിരുന്നാളിന്റെ ഭാഗമായി സംഘടിപ്പിച്ച സാംസ്‌കാരിക സദസ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദേഹം. ജില്ലയിലെ പാലയുര്‍ തീര്‍ഥകേന്ദ്രം, ഗുരുവായൂര്‍ ക്ഷേത്രം, മണത്തല പള്ളി, തൃശൂര്‍ വടക്കുനാഥന്‍ ക്ഷേത്രം തുടങ്ങിയ ആരാധനാലയങ്ങള്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. ടൂറിസം രംഗത്ത് സാധ്യതകളെ പ്രയോജനപ്പെടുത്തി അഞ്ചു വര്‍ഷം കൊണ്ട് അഞ്ചു ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കാനാണ് സര്‍ക്കാര്‍ പദ്ധതി ആവിഷ്‌ക്കരിക്കുന്നത്. ഈ വര്‍ഷത്തെ ബജറ്റില്‍ പുതിയസര്‍ക്കാരിന്റെ ആഗ്രഹത്തിനൊത്ത് പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ സാമ്പത്തികമായും സാങ്കതികമായും തടസങ്ങള്‍ ഉണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ടൂറിസം മേഖലയില്‍ ഉത്തരവാദിത്വ ടൂറിസം എന്ന പുതിയൊരു പദ്ധതിയും സര്‍ക്കാര്‍ നടപ്പാക്കുമെന്നും അദേഹം വെളിപ്പെടുത്തി.
ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി അധ്യക്ഷനായി. കെ വി അബ്ദുള്‍ഖാദര്‍ മുഖ്യ പ്രഭാഷണം നടത്തി. തിരുന്നാളിന്റെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന തര്‍പ്പണം 2016 സ്മരണികയുടെ പ്രകാശനം നാടകക്യത്ത് ഷെവലിയാര്‍ സി എല്‍ ജോസ് നിര്‍വ്വഹിച്ചു. ചാവക്കാട് നഗരസഭ ചെയര്‍മാന്‍ എന്‍ കെ അക്ബറിന് യോഗത്തില്‍ സ്വീകരണം നല്‍കി. റെക്ടര്‍ ഫാ. ജോസ് പുന്നോലിപറമ്പില്‍, സഹവികാരി ഫാ. ജസ്റ്റിന്‍ കൈതാരത്ത്, നഗരസഭ കൗണ്‍സിലര്‍ ജോയസി ആന്റണി, തീര്‍ഥകേന്ദ്രം മുന്‍ സെക്രട്ടറി ജോസ് ചിറ്റിലപ്പിള്ളി, ട്രസ്റ്റി സി ഡി ലോറന്‍സ്, തിരുന്നാള്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഷാജു ചെറുവത്തൂര്‍, കണ്‍വീനര്‍മാരായ ഇ എം ബാബു , ബിനു താണിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.

Ma care dec ad

Comments are closed.