mehandi new

പാലയൂര്‍ തീര്‍ഥകേന്ദ്രത്തില്‍ ദുക്‌റാന ഊട്ടു തിരുന്നാളും തര്‍പ്പണ തിരുന്നാള്‍ കൊടിയേറ്റവും ജൂലായ് മൂന്നിന്

fairy tale

പാലയൂര്‍ : ചരിത്ര പ്രസിദ്ധമായ പാലയൂര്‍ മാര്‍തോമ അതിരൂപത തീര്‍ഥകേന്ദ്രത്തിലെ ദുക്‌റാന ഊട്ടു തിരുന്നാളും , തര്‍പ്പണ തിരുന്നാള്‍ കൊടിയേറ്റവും ജൂലായ് മൂന്നിന് വിവിധ പരിപാടികളോടെ ആഘോഷിക്കുമെന്ന് തീര്‍ഥകേന്ദ്രം റെക്ടര്‍ ഫാ . ജോസ് പുന്നോലിപറമ്പില്‍ സഹവികാരി ഫാ.ജസ്റ്റിന്‍ കൈതാരത്ത് ജനറല്‍ കണ്‍വീനര്‍ ഷാജു ചെറുവത്തൂര്‍ , പബ്‌ളിസിറ്റി കണ്‍വീനര്‍ ഇ എം ബാബു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ക്രിസ്തു ശിഷ്യനായ സെന്റ്‌തോമസ് എ ഡി 72 ല്‍ മൈലാപ്പൂരില്‍ വെച്ച് ധീരരക്തസാക്ഷിയായി മരണം വരിച്ചതിനെ അനുസ്മരിച്ചാണ് ദുക്‌റാന തിരുന്നാള്‍ ആഘോഷിക്കുന്നത് . എ ഡി 52 ല്‍ അദേഹം ഇന്ത്യയിലെത്തി ആദ്യത്തെ കൈസ്തവസമൂഹത്തിനു രൂപം നല്‍കിയ പാലയൂരില്‍ വിപുലമായ പരിപാടികളാണ് അന്നേദിവസം നടക്കുക. അന്നു നടത്തുന്ന സൗജന്യ തിരുന്നാള്‍ ഊട്ടില്‍ ഇത്തവണ അരലക്ഷത്തിലധികം വിശ്വാസികളെയാണ് പ്രതീക്ഷിക്കുന്നതെന്നും ഇതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിവരുന്നുവെന്നും കണ്‍വീനര്‍ ടി ജെ ഷാജു പറഞ്ഞു. രാവിലെ ഒന്‍പതരയ്ക്ക് ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് തിരുന്നാള്‍ ഊട്ട് വിഭവങ്ങള്‍ ആശീര്‍വദിക്കും . തുടര്‍ന്ന് വൈകീട്ട് നാലര വരെ ഊട്ടു സദ്യവിളമ്പു ന്നതാണ്. പായസം, പഴം, പപ്പടം അടക്കമുള്ള വിഭവങ്ങളാണ് ഒരുക്കുന്നത്. ഊട്ടിനുള്ള ചെലവ് മുഴുവന്‍ വഹിക്കുന്നത് ഇടവകക്കാരാണ്.
രാവിലെ ഒന്‍പതിന് തളിയകുളത്തില്‍ നിന്നും കൊടിയേന്തിയുള്ള പ്രദക്ഷിണം ദേവാലയത്തിലെത്തിയാല്‍ ആര്‍ച്ച് ബിഷപ്പ് തിരുന്നാള്‍ കൊടിയേറ്റം നടത്തും . തുടര്‍ന്ന് ആര്‍ച്ച് ബിഷപ്പിന്റെ മുഖ്യകാര്‍മികത്വത്തല്‍ ദിവ്യബലിയര്‍പ്പിക്കും. രാവിലെ 6.30 നും, ഉച്ചകഴിഞ്ഞ് 2.30 നും, 4 നും, 5.25 നും തീര്‍ഥകേന്ദ്രം ദേവാലയത്തില്‍ ദിവ്യബലിയുണ്ടാകും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ രാവിലെയും വൈകീട്ടും പ്രത്യേക തിരുകര്‍മ്മങ്ങള്‍ ഉണ്ടാകും. ഇതേദിവസം വൈകീട്ട് വിവിധ വിഭാഗങ്ങളില്‍പ്പെടുന്ന വിശ്വാസികള്‍ക്ക് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ഥനകള്‍, തലയില്‍കൈവെച്ചു പ്രാര്‍ഥന , ആശീര്‍വാദം , തിരിപ്രദക്ഷിണ ം , േനര്‍ച്ചവിതരണം തുടങ്ങിയ തിരുകര്‍മ്മങ്ങള്‍ നടക്കും. തിരുന്നാള്‍ ദിവസങ്ങളില്‍ പ്രത്യേക വഴിപാടുകള്‍ നടത്താനും, മാര്‍തോമാശ്‌ളീഹായുടെ തിരുശേഷിപ്പ് വണങ്ങുന്നതിനും, ചരിത്ര സ്മാകങ്ങള്‍ കാണുന്നതിനും സൗകര്യമുണ്ടായിരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. വെടിക്കെട്ടിനുള്ള ചെലവു ചുരുക്കി തിരുന്നാള്‍ ചെലവിന്റെ നല്ലൊരു ശതമാനം സംഖ്യ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍് ചെലവഴിക്കുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി . കഴിഞ്ഞവര്‍ഷം രണ്ടുലക്ഷത്തൊളം രൂപയാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചത്. ഈ വര്‍ഷം കൂടുതല്‍ സംഖ്യ ചെലവഴിക്കും
ട്രസ്റ്റിമാരായ സി ഡി ലോറന്‍സ്, തോമസ് വാകയില്‍, സെക്രട്ടറി സി കെ ജോസ്, കണ്‍വീനര്‍മാരായ ജോസ് വടുക്കൂട്ട്, ഇ എഫ് ആന്റണി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Comments are closed.