mehandi new

പാലയൂരില്‍ ദുക്‌റാന തര്‍പ്പണ തിരുന്നാള്‍ ജൂലായ് മൂന്ന് മുതല്‍ 17 വരെ

fairy tale

പാലയൂര്‍ : ചരിത്രപ്രസിദ്ധമായ മാര്‍തോമ അതിരൂപത തീര്‍ഥകേന്ദ്രത്തില്‍ ദുക്‌റാന തര്‍പ്പണ തിരുന്നാള്‍ ജൂലായ് മൂന്നു മുതല്‍ 17 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കുവാന്‍ തീര്‍ഥകേന്ദ്രം ഇടവക പൊതുയോഗം തിരുമാനിച്ചു. മാര്‍തോമാശ്‌ളീഹായുടെ രക്തസാക്ഷിത്വസ്മരണ ആചരിക്കുന്ന ജൂലായ് മൂന്നിന് അരലക്ഷത്തിലധികം പേര്‍ക്ക് സൗജന്യ ഊട്ട് ഒരുക്കും. അന്നു തന്നെ തര്‍പ്പണതിരുന്നാള്‍ കൊടിയേറ്റവും നടത്തും. പാലയൂരിലെ തളിയകുളത്തില്‍ മാര്‍തോമാശ്‌ളീഹ പ്രവര്‍ത്തിച്ച അത്ഭുതത്തെ സ്മരിച്ചുകൊണ്ടുള്ളതാണ് തര്‍പ്പണതിരുന്നാള്‍. ദേവാലയത്തിലും തളിയകുളത്തിലും ബോട്ടുകുളത്തിലും മാര്‍തോമാകുരിശിങ്കലിലും തിരുന്നാളാഘോഷത്തിന്റെ ഭാഗമായി പ്രത്യേക പ്രാര്‍ഥനകള്‍ നടക്കും. മാര്‍തോമ ചരിത്ര പ്രദര്‍ശനം, പുസ്തക പ്രകാശനം, കലാ സാംസ്‌കാരിക പരിപാടികള്‍, വിവിധ കലാരൂപങ്ങളുടെ അരങ്ങേറ്റം തുടങ്ങിയ പരിപാടികള്‍ തിരുന്നാളാഘേഷത്തിന്റെ ഭാഗമായി നടക്കുന്നതാണ്. അരങ്ങേറ്റം ജില്ല അടിസ്ഥാനത്തിലായിരിക്കും. അരങ്ങേറ്റ പരിപാടികള്‍ക്ക് പ്രമുഖ കലാകാരന്‍മാരുടെ അപ്രിസിയേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ്.
തിരുന്നാള്‍ നടത്തിപ്പിനായി അതിരൂപത വികാരി ജനറാള്‍ മോണ്‍. ജോര്‍ജ് കോമ്പാറ ( ചെയര്‍മാന്‍ ), തീര്‍ഥകേന്ദ്രം റെക്ടര്‍ ഫാ . ജോസ് പുന്നോലിപറമ്പില്‍ ( വര്‍ക്കിംഗ് ചെയര്‍മാന്‍ ), സി. ജെ . ഷാജു ( ജനറല്‍ കണ്‍വീനര്‍ ), അഡ്വ ഇ എം സാജന്‍ ( ജോയിന്റ് ജനറല്‍ കണ്‍വീനര്‍ ) എന്നിവരുടെ നേത്യത്വത്തില്‍ 201 അംഗ കമ്മിറ്റി രൂപീകരിച്ചു . ടി ജെ ഷാജു, ജോസ് വടുക്കൂട്ട്, ഇ എം ബാബു, ബിജു ആന്റോ, ലൈജു എടക്കളത്തൂര്‍, സി കെ ജോബി, ബിനു താണിക്കല്‍, ഇ ടി റാഫി, സി സി ചാര്‍ളി, സി എഫ് പോള്‍, ഇ എഫ് ആന്റണി, സി ജി ജോയ്, സി ആര്‍ പോള്‍, സിസ്റ്റര്‍ ഡോളോറോസ് എന്നിവരെ സബ് കമ്മിറ്റി കണ്‍വീനര്‍മാരായും യോഗം തെരഞ്ഞെടുത്തു.
വികാരി ഫാ. ജോസ് പുന്നോലിപറമ്പില്‍ അധ്യക്ഷത വഹിച്ചു. സഹവികാരി ഫാ. ജസ്റ്റിന്‍ കൈതാരത്ത്, ട്രസ്റ്റിമാരായ സി ഡി ലോറന്‍സ്, തോമസ് വാകയില്‍, ബേബി ഫ്രാന്‍സീസ്, പി വി ജോഷി, സെക്രട്ടറിമാരായ സി കെ ജോസ്, പിയൂസ് ചിറ്റിലപ്പിള്ളി എന്നിവര്‍ പ്രസംഗിച്ചു.

Royal footwear

Comments are closed.