Header

ഭക്തിസാന്ദ്രമായി പാലയൂർ തർപ്പണ തിരുനാൾ

പാലയൂർ: പാലയൂർ സെന്റ് തോമസ് തീർത്ഥകേന്ദ്രത്തിലെ പ്രധാന തിരുനാളായ തർപ്പണ തിരുനാൾ വർണ്ണ മനോഹരവും ഭക്തിസാന്ദ്രവുമായി സമാപിച്ചു. രാവിലെ 6.30 നു നടന്ന തിരുനാൾ തിരുകർമ്മങ്ങൾക്ക് ആർച്ച് പ്രീസ്റ്റ് റവ ഡോ. ഡേവിസ് കണ്ണമ്പുഴ കാർമ്മികത്വം വഹിച്ചു. രാവിലെ 10 ന് നടന്ന തർപ്പണ തിരുനാൾ ആഘോഷമായ ദിവ്യബലിക്കും ലദീഞ് നൊവേന തിരുകർമ്മങ്ങൾക്കും റവ ഫാദർ വിൽസൺ പിടിയത്ത് മുഖ്യ കാർമ്മികത്വം വഹിച്ചു. റവ ഫാദർ ഹാഡ്‌ലി നീലങ്കാവിൽ തിരുനാൾ സന്ദേശം നൽകി. ഉച്ച തിരിഞ്ഞ് നടന്ന സമൂഹ മാമോദീസായ്ക്ക് അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ മുഖ്യ കാർമ്മികത്വം വഹിച്ചു. റവ ഫാദർ ജോജോ ചക്കുംമൂട്ടിൽ ടി ഒ ആർ, റവ ഫാദർ സിജോഷ് വാതൂക്കാടൻ സി എം ഐ എന്നിവർ സഹകാർമ്മികരായി. ഉച്ചതിരിഞ്ഞ് 4 മണിക്ക് നടന്ന തിരുനാൾ സമാപന ദിവ്യബലിക്ക് റവ ഫാദർ ഫ്രാൻസിസ് മുട്ടത്ത് മുഖ്യ കാർമ്മികത്വം വഹിച്ചു. തിരുനാൾ മുഖ്യ പ്രദക്ഷിണത്തിന് റവ ഫാദർ ജോൺ പോൾ ചെമ്മണ്ണൂർ മുഖ്യ കാർമ്മികനായി. തുടർന്ന് വർണ്ണമഴ വെടികെട്ടും ന്യൂ സംഗീത് തിരൂർ അവതരിപ്പിച്ച മെഗാ ബാൻഡ് ഷോ യുമുണ്ടായിരുന്നു.

തർപ്പണ തിരുനാൾ പരിപാടികൾ വിജയകരമാക്കാൻ ആർച്ച് പ്രീസ്റ്റ് റവ ഡോ ഡേവിസ് കണ്ണമ്പുഴ ൽ, സഹ വികാരി റവ ഫാദർ മിഥുൻ വടക്കേത്തല, കൈക്കാരന്മാരായ ബിനു താണിക്കൽ, ഫ്രാൻസിസ് മുട്ടത്ത്, ഇ എഫ് ആന്റണി, തോമസ് കിടങ്ങൻ സെക്രട്ടറിമാരായ സി കെ ജോസ്, ജോയ് ചിറമ്മൽ, ജനറൽ കൺവീനർ ഫ്രാൻസിസ് ചിരിയങ്കണ്ടത്തിന്റെ നേതൃത്വത്തിലുള്ള തിരുനാൾ കമ്മിറ്റിയും സജീവമായി രംഗത്തുണ്ടായിരുന്നു.

thahani steels

Comments are closed.