ഫലസ്തീൻ ഐക്യദാർഢ്യം : ഡി വൈ എഫ് ഐ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു

ചാവക്കാട് : ഇസ്രായേലി ഭീകരതയുടെ ഇരയായ ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡി വൈ എഫ് ഐ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. ചാവക്കാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മാർച്ച് ബ്ലാങ്ങാട് ബീച്ചിൽ നിന്നും ആരംഭിച്ച് ചാവക്കാട് സമാപിച്ചു. തുടർന്ന് നടന്ന പൊതുയോഗം സംസ്ഥാന കമ്മിറ്റി അംഗം ഫസീല തരകത്ത് ഉദ്ഘാടനം ചെയ്തു. കെ എസ് അനൂപ് അധ്യക്ഷത വഹിച്ചു.

ഹസൻ മുബാറക്ക്, ടി അഭിജിത്ത്, ടി ജി രഹന എന്നിവർ സംസാരിച്ചു. എറിൻ ആന്റണി സ്വാഗതവും, കെ യു ജാബിർ നന്ദിയും പറഞ്ഞു. ടി എം ഷഫീക്ക്, കെ എസ് വിഷ്ണു, സി എസ് ഷിജിത്ത് എന്നിവർ മാർച്ചിന് നേതൃത്വം നൽകി.

Comments are closed.