മണത്തല ജുമുഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫലസ്തീൻ ഐക്യദാർഢ്യറാലി സംഘടിപ്പിച്ചു

ചാവക്കാട്: മണത്തല ജുമുഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫലസ്തീൻ ഐക്യദാർഢ്യറാലിയും പൊതുയോഗവും നടത്തി. മണത്തല പള്ളി പരിസരത്ത് നിന്നാരംഭിച്ച ഐക്യദാർഢ്യറാലിക്ക് സയ്യിദ് ഖമറുദ്ദീൻ ബാദുഷ തങ്ങൾ, ഡോ. അബ്ദുലെത്തിഫ് ഹൈത്തമി, പി കെ ഇസ്മായിൽ, ശാനവാസ്, കെ സി നിശാദ്, എ ഹൈദ്രോസ്, കെ ശക്കീർ, കൗൺസിലർ ഫൈസൽ കാനാപുളളി, ആർ വി എം ബശീർ മൗലവി, എ വി അശറഫ്, ശുക്കൂർ മൗലവി, പി എസ് ശാഹു എന്നിവർ നേതൃത്വം നൽകി.

തുടർന്ന് നടന്ന പൊതുയോഗം ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ ഉദ്ഘാടനം ചെയ്‌തു. മഹല്ല് പ്രസിഡൻ്റ് പി കെ ഇസ്മായിൽ അദ്ധ്യക്ഷത വഹിച്ചു. ബശീർ ഫൈസി ദേശമംഗലം മുഖ്യ പ്രഭാഷണം നടത്തി. മഹല്ല് സെക്രട്ടറി ശാനവാസ്, ട്രഷറർ ടി വി അലി ഹാജി എന്നിവർ സംസാരിച്ചു.

Comments are closed.