mehandi new

പലസ്തീൻ : അതിജീവനത്തിനായി പൊരുതുന്നവരുടെ ഒപ്പം നിൽക്കണം – ടി എൻ പ്രതാപൻ എം പി

fairy tale

പുന്നയൂർക്കുളം: അതിജീവനത്തിനായി നിരന്തരം പൊരുതിക്കൊണ്ടിരിക്കുന്നൊരു ജനതയുടെ അസ്ഥിത്വത്തേയും അവരുടെ സന്തതിപരമ്പരകൾ ഇക്കാലമത്രയും ജീവിച്ചു മരിച്ച മണ്ണിലെ അവരുടെ ജീവിക്കാനുള്ള അവകാശത്തേയും ചോദ്യം ചെയ്യുന്നത് ക്രൂരതയാണ്. ഇസ്രായേൽ അവരോട് ചെയ്യുന്നത് വലിയ ഹിംസയാണ് പാലസ്‌തീൻ മണ്ണിന്റെ മേലുള്ള അവരുടെ അവകാശത്തെയാണ് ചോദ്യം ചെയ്യുന്നത്, എല്ലാം നഷ്ടപ്പെട്ട മനുഷ്യരോട് ഇന്ത്യയുടെ നിലപാട് ഇരട്ടതാപ്പാണെന്ന് ടി എൻ പ്രതാപ്പാൻ എം പി പറഞ്ഞു. ഗാന്ധിജിയും, നെഹ്‌റുവും മുതൽ ഇന്ത്യൻ ഭരണകൂടം ഇതുവരെ അനുവർത്തിച്ചുപോന്ന നിലപാടുകൾക്ക് വിപരീതമായാണ് ഫാസിസ്റ്റു ഭരണകൂടം ഇപ്പോൾ എടുത്തിരിക്കുന്ന നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുന്നയൂർ, പുന്നയൂർക്കുളം, വടക്കേകാട് പഞ്ചായത്തുകളിലെ മുപ്പത്തോളം മഹല്ലുകൾ ഉൾപ്പെടുത്തികൊണ്ട് രൂപീകരിച്ച മഹല്ല് കോർഡിനേഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ പുന്നയൂർക്കുളം മാവിൻച്ചുവട് മുതൽ വടക്കേകാട് വരെ സങ്കടിപ്പിച്ച റാലിയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മഹല്ല് കോർഡിനേഷൻ കമ്മറ്റി ചെയർമാൻ മുഹമ്മദ്‌ മുത്തോടത്ത് അധ്യക്ഷത വഹിച്ചു. കൺവീനർ അറക്കൽ അബ്ദുൽ ഗഫൂർ സ്വാഗതം പറഞ്ഞു.  ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ റഹീം വീട്ടില വളപ്പിൽ, വടക്കേകാട് പഞ്ചായത്ത് പ്രസിഡന്റ് നബീൽ എൻ എം കെ, പഞ്ചായത്ത് മെമ്പർ ഷാനിൽ, മുഹമ്മദ്‌ സവാദ് വാഫി, കുഞ്ഞുമൊയ്‌തു പറയങ്ങാട്ടിൽ എന്നിവർ സംസാരിച്ചു. മത, രാഷ്ട്രീയ, സാമൂഹിക രംഗത്തുള്ള പ്രമുഖർ പരിപാടിയിൽ സംബന്ധിച്ചു. അഷ്‌റഫ്‌ ഹാജി, മമ്മു, അസീസ് ആറ്റുപുറം. മുഹമ്മദ്ക്കുട്ടി ബാഖവി, വടക്കൂട്ട് തങ്ങൾ എന്നിവർ റാലിക്ക്  നേതൃത്വം നൽകി.

planet fashion

Comments are closed.