mehandi new

വിദ്യാലയങ്ങളിൽ പാലിയേറ്റിവ് ക്ലബ്ബുകൾ രൂപികരിക്കണം – ഫിറോസ് കുന്നംപറമ്പിൽ

fairy tale

എടക്കഴിയൂർ : പാലിയേറ്റീവ് പരിചരണ രംഗത്തേക്ക് വിദ്യാർത്ഥി സമൂഹത്തെ സജ്ജരാക്കുന്നതിൻ്റെ ഭാഗമായി വിദ്യാലയങ്ങിളിൽ ക്ലബ്ബുകൾ രൂപികരിക്കുന്നതിലൂടെ
ലഹരി വ്യാപനത്തിനെതിരെയുള്ള
പുതിയൊരു സംസ്കാരത്തെ വാർത്തെടുക്കാൻ സാധ്യമാകുമെന്ന് പ്രശസ്ത സാമൂഹ്യ ജീവകാരുണ്യ പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിൽ അഭിപ്രായപ്പെട്ടു.
പുന്നയൂർ പഞ്ചായത്തിൽ അകലാട് കേന്ദ്രമായി പ്രവർത്തിക്കുന്ന ദയ എജുക്കേഷണൽ ചാരിറ്റബിൾ സൊസൈറ്റിയുടെ വിദ്യാഭ്യാസ അവാർഡ് ദാനവും, സ്നേഹാദരവും, ഖലീഫ ട്രസ്റ്റ് നൽകുന്ന ചികിത്സ സഹായ വിതരണവും, കിഡ്നി രോഗികൾക്കുളള ഡയലൈസറിന്റെയും വിതരണോദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

planet fashion

ജീവകാരുണ്യ പ്രവർത്തന രംഗത്ത് നിസ്വാർത സേവകനായിരുന്ന നിര്യാതനായ ചേക്കു ഹാജിയുടെ സ്മരണാർത്ഥം എടക്കഴിയൂർ നാലാംകല്ല് ടി ഐ എം ഹാളിൽ ദയ എജുക്കേഷണൽ ചാരിറ്റബിൾ സൊസൈറ്റിയുടെ
എസ് എസ് എൽ സി പ്ലസ് ടു അവാർഡ് ദാനവും, സമൂഹത്തിലെ വ്യത്യസ്ത മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച വ്യക്തികൾക്കുള്ള സ്നേഹാദരവും. ചികിത്സ സഹായ വിതരണവും പഞ്ചായത്തിലെ ആശാ വർക്കർമാർക്കുള്ള ഓണ കിറ്റ് വിതരണവും നടന്നു.

പ്രസിഡണ്ട് എം വി.ഷെക്കീർ അദ്ധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി സി അഷറഫ് സ്വാഗതമാശംസിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ. കമറുദ്ധീൻ, വാർഡ് മെമ്പർ ബിൻ സി റെഫീഖ്, ഭാരവാഹികളായ മുട്ടിൽഖാലിദ്, ടികെ. ഉസ്മാൻ, പി എം ഹംസ കുട്ടി മന്ദ ലംകുന്ന്, എം.സി. മുസ്തഫ, ഫൈസൽകുന്നമ്പത്ത്, ഉസ്താത് അബ്ദുന്നാസർദാരിമി, എം. പി. കുഞ്ഞി മുഹമ്മദ് ഹാജി, എ വി. അഹമ്മദ്ഹാജി, പി വി. കുഞ്ഞിമുഹമ്മദ് ബൈറൂത്ത്, എം പി. അബ്ദുൽജലീൽ, അഷ്കർ കുഴിങ്ങര, എസ്. കെ. നിസാർ, എ. അബ്ദുൽ കരീം ഹാജി, അഹമ്മദ് കെബീർ താന പറമ്പിൽ, കോജ മൊയ്തുണ്ണി, കുഞ്ഞി മുഹമ്മദ് ഹാജി വടക്കെകാട്, നസീഫ് യൂസഫ്, ആർ വി. കബീർ ഫൈസി, കോയ ഹാജി കുഴിങ്ങര, എം. കെ കമറുദ്ധീൻ, സി എസ്. സുൽഫി, പി മുഹമ്മദലി, ഐ. മുഹമ്മദലി, ഹനീഫ വലിയകത്ത്, അഷ്കർ ഖാദിരിയ്യ, പി വി ശിവാനന്ദൻ, സുലൈമാൻ പെരുവഴി പുറത്ത് തുടങ്ങിയവർ സംബന്ധിച്ചു.

നിങ്ങളുടെ കുട്ടിയുടെ അഡ്മിഷൻ ഉടൻ തന്നെ ഉറപ്പാക്കാൻ click here    For more details call or WhatsApp – +919745223340   +919946054450

Jan oushadi muthuvatur

Comments are closed.