mehandi new

സാന്ത്വന പരിചരണ ദിനാചരണം സംഘടിപ്പിച്ചു

fairy tale

ചാവക്കാട് : ചാവക്കാട് നഗരസഭയുടെയും താലൂക്കാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ സാന്ത്വന പരിചരണ ദിനാചരണം സംഘടിപ്പിച്ചു. ജി.എഫ്. യു.പി സ്കൂൾ ചാപ്പറമ്പ് വച്ച് നടന്ന പരിപാടി ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ ഉദ്ഘാടനം ചെയ്തു.

planet fashion

നഗരസഭാ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അദ്ധ്യക്ഷയായി. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ ലത്തീഫ്, സ്ഥിരം സമിതി അധ്യക്ഷരായ മുഹമ്മദ് അൻവർ ൽ, പ്രസന്ന രണദിവെ, കൗൺസിലർമാരായ എം ആർ രാധാകൃഷ്ണൻ, ഫൈസൽ കാനാം പുള്ളി, കെ പി രഞ്ജിത്ത്, പ്രിയ ടീച്ചർ, താലൂക്കാശുപത്രി സൂപ്രണ്ട് ഡോ. പി.കെ. ശ്രീജ, ഡോ.ജോബിൻ, നഴ്സിങ് സൂപ്രണ്ട് ലൈല സലീം, സെക്രട്ടറി മാർട്ടിൻ പെരേര, പാലിയേറ്റീവ് നഴ്സ് മാരായ സോനാ ബ്രൈറ്റ്, നജ്മത്ത് തുടങ്ങിയവർ സംസാരിച്ചു.

100 പാലിയേറ്റീവ് രോഗികൾക്ക് ഭക്ഷ്യകിറ്റ് വിതരണം ചെയ്തു. 10 പേർക്ക് വേദിയിലും ബാക്കിയുള്ളവർക്ക് വീടുകളിൽ എത്തിയുമാണ് കിറ്റ് നൽകിയത്. കലാ പരിപാടികളും നടന്നു.

Macare 25 mar

Comments are closed.