പാലയൂർ പള്ളിയിൽ പന്ത കുസ്ത തിരുനാൾ ആഘോഷിച്ചു

പാലയൂർ : മാർ തോമ മേജർ ആർക്കിഎപ്പിസ്കോപ്പൽ തീർഥ കേന്ദ്രത്തിൽ പന്ത കുസ്ത തിരുനാൾ ആ ഘോഷിച്ചു. ഇതിൻ്റെ ഭാഗമായി നിരവധി കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു. അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ ഉദ്ഘാടനം ചെയ്തു. വലിയ തളികയിൽ അരിയിലാണ് ആദ്യാക്ഷരം എഴുതിയത്. ആർച്ച് പ്രീസ്റ്റ് റവ ഡോ. ഡേവിസ് കണ്ണമ്പുഴ, സഹവികാരി ഫാ. ഡെറിൻ അരി മ്പൂർ എന്നിവർ സഹകാർമികരായി. വിശ്വാസപരിശീലന പ്രിൻസിപ്പൽ കെ. കെ. റോബിൻ, സിമി ഫ്രാൻസീസ്, ഡെൻസി റി ജോ, വിൻസി ഫ്രാൻസീസ് തുടങ്ങിയവർ നേതൃത്വം നൽകി.

ഫോട്ടോ : പാലയൂർ തീർഥ കേന്ദ്രത്തിൽ പന്ത കുസ്ത തിരുനാളിൻ്റെ ഭാഗമായി നടന്ന എഴുത്തിനിരുത്തൽ ചടങ്ങ് മാർ ടോണി നീലങ്കാവിൽ ഉദ്ഘാടനം ചെയ്യുന്നു

Comments are closed.