Header

ഗുരുവായൂരിൽ ആന പാപ്പാനെ കുത്തിക്കൊന്നു

ഗുരുവായൂര്‍: ആനത്താവളത്തില്‍ ആന പാപ്പാനെ കുത്തിക്കൊന്നു. ഒറ്റക്കൊമ്പന്‍ ചന്ദ്രശേഖരനാണ്‌ പാപ്പാന്‍ കോങ്ങാട്‌ സ്വദേശി ഒ.ആര്‍. രതീഷിനെ കുത്തിക്കൊന്നത്‌. ഇന്ന് ഉച്ചക്ക്‌ രണ്ടരയോടെയാണ്‌ സംഭവം. ആനക്ക്‌ വെള്ളം നല്‍കാനായി ആനയെ തളച്ച കെട്ടുംതറിയിലെത്തിയപ്പോള്‍ ആന ആക്രമിക്കുകയായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആനയുടെ ഒന്നാം പാപ്പാനായ കെ.എന്‍. ബൈജു അവധിയിലായിരുന്നു.

ആനത്താവളത്തിലെ അപകടകാരിയായ ആനകളിലൊന്നാണ്‌ ചന്ദ്രശേഖരന്‍. സ്ഥിരമായി അക്രമ സ്വഭാവം കാണിക്കുന്നതിനാൽ ഇരുപത്  വര്‍ഷത്തിലധികമായി ആനത്താവളത്തിന്‌ പുറത്ത്‌ കൊണ്ടുപോകാറുണ്ടായിരുന്നില്ല. ഈ മാസം രണ്ടിന്‌ ചന്ത്രശേഖരനെ ക്ഷേത്രനടയിലേക്ക്‌ കൊണ്ടുവന്നിരുന്നു. ആനയെ വരുതിയിലാക്കി പുറത്ത്‌ കൊണ്ടുവന്നതിന്‌ രതീഷ്‌ അടക്കമുള്ള പാപ്പാന്മാരെ അന്ന് ആദരിക്കുകയും ചെയ്തിരുന്നു.

.

.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.