mehandi new

പരപ്പിൽ താഴം കേന്ദ്രീകൃത ജൈവ മാലിന്യ സംസ്കരണ പ്ലാന്റ് ഉദ്‌ഘാടനം നാളെ

fairy tale

ചാവക്കാട് : ചാവക്കാട് പരപ്പിൽതാഴത്ത് നിർമ്മിച്ച കേന്ദ്രീകൃത ജൈവ മാലിന്യ സംസ്കരണ പ്ലാന്റ് ഉദ്ഘാടനം ശനിയാഴ്ച 9:30ന് തദ്ദേശ സ്വയംഭരണ എക്‌സൈസ്, പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് നിർവഹിക്കുമെന്ന് നഗരസഭ ചെയർപേഴ്സൻ ഷീജാ പ്രശാന്ത് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. എൻ.കെ അക്ബർ എംഎൽഎയുടെ അധ്യക്ഷത വഹിക്കും.  പരപ്പിൽതാഴത്തുള്ള 50 സെന്റ് സ്ഥലത്ത് 5,800 ചതുരശ്ര അടി വിസ്തൃതിയിൽ പണിയുന്ന മാലിന്യ സംസ്കരണ പ്ലാന്റ് ഒരു കോടി 15 ലക്ഷം രൂപയാണ് ചിലവ്.   

planet fashion

ദിവസവും മൂന്ന് മെട്രിക് ടൺ വരെ ജൈവ മാലിന്യം സംസ്കരിക്കുന്നതിന് ശേഷിയുള്ള വിന്ററോ കമ്പോസ്റ്റ് പ്ലാന്റാണ് ഇവിടെ നിർമാണം പുരോഗമിക്കുന്നത്. ചടങ്ങിൽ ചാവക്കാട് നഗരസഭാ ശുചിത്വ അംബാസിഡർ പി.ടി കുഞ്ഞുമുഹമ്മദ് മുഖ്യാതിഥിയാകും. 

ചെയർപേർസൺ കൂടാതെ വൈസ് ചെയർമാൻ കെ കെ മുബാറക്, സ്ഥിരം സമിതി അധ്യക്ഷരായ ഷാഹിന സലീം, ബുഷറ ലത്തീഫ്, അഡ്വ. എ വി മുഹമ്മദ് അൻവർ, പ്രസന്ന രണദിവേ, ക്ലീൻ സിറ്റി മാനേജർ ബി ദിലീപ്, ഹെൽത്ത് ഇൻസ്പെക്ടർ ​ഗ്രേഡ് 1 എം ഷെമീർ എന്നിവർ പങ്കെടുത്തു.

Comments are closed.