mehandi new

ഗുരുവായൂർ റെയിൽവേ മേൽപ്പാലത്തിന് കീഴിൽ വിപുലമായ പാർക്കിങ് സൗകര്യം ഒരുക്കും മേൽപ്പാലം സൗന്ദര്യവത്കരിക്കും

fairy tale

ഗുരുവായൂർ: റെയിൽവേ മേൽപ്പാലം നിർമ്മാണം പൂർത്തീകരിക്കുന്നതോടൊപ്പം വിപുലമായ വാഹന പാർക്കിങ് സൗകര്യവും സൗന്ദര്യവത്കരണവും ഒരുക്കും. റെയിൽവേ മേൽപ്പാല നിർമ്മാണവുമായി ബന്ധപ്പെട്ട് എൻ കെ അക്ബർ എം എൽ എയുടെ അധ്യക്ഷയിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. മേൽപ്പാലത്തിനു താഴെ 14,000 സ്ക്വയർ ഫീറ്റ് സ്ഥലത്താണ് കാറുകൾ, ബൈക്കുകൾ, ചെറിയ വാഹനങ്ങൾ എന്നിവ പാർക്ക് ചെയ്യുന്നതിന് സൗകര്യം ഒരുക്കുന്നത്. ഇതോടെ നഗരത്തിലും ക്ഷേത്രത്തിലും എത്തുന്ന ജനങ്ങൾക്ക് വാഹന പാർക്കിങ്ങ് പ്രശ്നം പരിഹരിക്കാൻ കഴിയും.

planet fashion

മേൽപ്പാലത്തിനു താഴെയുള്ള പാർക്കിങ്ങ് സ്ഥലം ടൈൽ വിരിച്ച് മനോഹരമാക്കും. മേൽപ്പാലത്തിന് മുകളിൽ 25 സോളാർ സ്ട്രീറ്റ് ലൈറ്റും സ്ഥാപിക്കും. മേൽപ്പാലം നിർമ്മാണത്തിനു ശേഷമുള്ള പെയ്ന്റിങ്ങ്, സൗന്ദര്യവത്കരണം എന്നിവ നടത്തുന്നതു സംബന്ധിച്ച വിശദാംശങ്ങൾ അടുത്ത യോഗത്തിൽ അറിയിക്കണമെന്ന് എംഎൽഎ ആർബിഡിസികെ അധികൃതർക്ക് നിർദ്ദേശം നൽകി.

റെയിൽവേ മേൽപ്പാല നിർമ്മാണ അവലോകനയോഗം എല്ലാ ആഴ്ചകളിലും നടത്താനും യോഗത്തിൽ തീരുമാനിച്ചു. കലണ്ടർ പ്രകാരമുള്ള പ്രവൃത്തി ഇതനുസരിച്ച് നടത്തണമെന്നും എം എൽ എ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. മേൽപ്പാല നിർമ്മാണം എത്രയും പെട്ടെന്ന് പൂർത്തീകരിച്ച് ജനങ്ങൾക്ക് തുറന്ന് നൽകാൻ വേണ്ട വിധത്തിൽ പണി ദ്രുതഗതിയിലാക്കണമെന്നും നിർമ്മാണ ഏജൻസി അതിനാവശ്യമായ തൊഴിലാളികളെയും മെറ്റീരിയൽസും ഉറപ്പാക്കണമെന്നും എംഎൽഎ നിർദ്ദേശിച്ചു.

ഗുരുവായൂർ നഗരസഭാ കോൺഫ്രൻസ് ഹാളിൽ ചേർന്ന യോഗത്തിൽ നഗരസഭാ ചെയർമാൻ എം കൃഷ്ണദാസ്, സെക്രട്ടറി, എച്ച് അഭിലാഷ്, നഗരസഭ എഞ്ചിനീയര്‍ ഇ ലീല,വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Post graduate diploma in international montessori ITC
Advanced diploma in international montessori ITC
diploma in international montessori ITC
certificate in montessori
pre primary ITC(english medium )

Jan oushadi muthuvatur

Comments are closed.