mehandi new

പാർട്ടിയും സുഹൃത്തുക്കളും കൈകോർത്തു സുനിലിന്റെ സ്വപ്നം സഫലമായി – സ്നേഹ ഭവനത്തിന്റെ താക്കോൽ ഞായറാഴ്ച്ച രമേശ് ചെന്നിത്തല കൈമാറും

fairy tale

ചാവക്കാട് : തിരുവത്ര സുനിൽ കുമാർ ഭവന നിർമ്മാണ  സമിതിയുടെ നേതൃത്വത്തിൽ നിർമ്മാണം പൂർത്തീകരിച്ച സ്നേഹ ഭവനത്തിന്റെ താക്കോൽ കൈമാറൽ  മുൻ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ഡിസംബർ 17ന് നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തിരുവത്രയിലെ കോൺഗ്രസ് പ്രവർത്തകനായിരുന്ന എൻ. കെ. സുനിൽകുമാർ 2021 ആഗസ്റ്റ് എട്ടിന്  കാലവർഷക്കെടുതിയിൽ തകർന്ന സ്വന്തം വീട് പൊളിച്ചു മാറ്റുന്നതിനിടെയാണ് സ്ലാബ് വീണ് അപകടത്തിൽ മരണപ്പെട്ടത്. സുരക്ഷിതമായ ഒരു വീട് എന്നത് സുനിലിന്റെ സ്വപ്നമായിരുന്നു.  കോൺഗ്രസ് പ്രവർത്തകരും സുനിലിന്റെ  സുഹൃത്തുക്കളും ചേർന്ന്  16 ലക്ഷം രൂപ ചെലവഴിച്ച് 900 സ്ക്വയർ ഫീറ്റിലാണ് വീട് നിർമ്മിച്ചിട്ടുള്ളത്.  ഞായറാഴ്ച രാവിലെ 10ന് നടക്കുന്ന ചടങ്ങിൽ തൃശൂർ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ അധ്യക്ഷത വഹിക്കും. ടി. എൻ. പ്രതാപൻ എംപി മുഖ്യാതിഥിയാകും. ഐഎൻടിയുസി തൃശ്ശൂർ ജില്ലാ കമ്മിറ്റി പ്രസിഡന്റ് സുന്ദരൻ കുന്നത്തുള്ളി വിദ്യാഭ്യാസ സഹായ വിതരണം നിർവഹിക്കും.  സുനിൽകുമാർ ഭവന നിർമ്മാണ സമിതി ചെയർമാൻ സി. എ. ഗോപ പ്രതാപൻ, വൈസ് ചെയർമാൻമാരായ എം. എസ്. ശിവദാസ്, കോനാരത്ത് ഷുക്കൂർ, ജോയിന്റ് കൺവീനർ കെ. ബി. മുരളി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Jan oushadi muthuvatur

Comments are closed.