mehandi new

പത്താമുദയ വേല മഹോത്സവം ഭക്തി സാന്ദ്രമായി

fairy tale

തിരുവത്ര:  ശ്രീ നാഗ ഹരിക്കാവ് ക്ഷേത്രം പത്താമുദയ വേല മഹോത്സവം ഭക്തി സാന്ദ്രമായി.  രാവിലെ വിവിധ  പൂജകൾക്ക് ശേഷം തിരുവത്ര ശിവക്ഷേത്രത്തിൽ  നിന്ന് ഭഗവതിയുടെ  തിടമ്പ് എഴുന്നള്ളിപ്പ്  താല ത്തിന്റെയും വാദ്യ ഘോഷങ്ങളുടെയും അകമ്പടിയോടെ ക്ഷേത്രത്തിൽ എത്തിച്ചേർന്നു.  ഉച്ചതിരിഞ്ഞു ഉത്സവാഘോഷ കമ്മിറ്റികളായ  ദൃശ്യ തിരുവത്ര, ശിവസംഘം അയോധ്യനഗർ,   നവയുവ തിരുവത്ര,   മകരം9 കളംപാട്ട് ട്രസ്റ്റ് കമ്മിറ്റി, രാവൻ  കുഞ്ചേരി,     എന്നീ ഉത്സവാഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിൽ  വിവിധ  കരങ്ങളിൽ  നിന്ന് തിറ, പൂതൻ,  തെയ്യം,  പൂക്കാവടി, ശിങ്കാരിമേളം, നാദസ്വരം എന്നിവ  ക്ഷേത്രത്തിൽ എത്തിച്ചേർന്നു. 

planet fashion

ഉത്സവാഘോഷത്തിന് ക്ഷേത്രം   പ്രസിഡണ്ട്  പി എ  മുകുന്ദൻ,  സെക്രട്ടറി എം  എസ്  വേലായുധൻ,  ട്രഷർ  എം ഡി പ്രകാശൻ, സഹ ഭാരവാഹികളായ എം സി  അഖിലൻ, കണ്ടമ്പുള്ളി  ഗോപി,   എം എസ്  വത്സൻ,  എം കെ  രാജൻ,  എം എസ് മദനൻ, എം  കെ  ധർമ്മൻ,  സബിതാ ബാഹുലയൻ, സജിത  ദേവദാസ്,  പ്രിയ സുരേഷ്  എന്നിവർ നേതൃത്വം  നൽകി. 

ക്ഷേത്രം ശാന്തി മുനീരാനന്ദ സ്വാമി പൂജാ കർമ്മങ്ങൾക്ക് നേതൃത്വം നൽകി. രാത്രി വിവിധ കരകളിൽ  നിന്ന്  താലം  വന്നുചേർന്നു. 

Jan oushadi muthuvatur

Comments are closed.