
ചാവക്കാട് : ബൈക്ക് ഇടിച്ച് കാൽനട യാത്രികൻ മരിച്ചു. ഇടച്ച ബൈക്ക് നിർത്താതെ പോയി. പാലയൂർ തളിയക്കുളത്തിന് സമീപം തകിടിയിൽ ജോൺ മകൻ ബേബി എന്ന് വിളിക്കുന്ന തോമസ് (66) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഏഴിന് ശേഷം പാലയൂർ സെൻ്റ്റിന് സമീപമാണ് അപകടം. ഏറെ നേരം കഴിഞ്ഞ് വഴിയാത്രക്കാരാണ് പരിക്കേറ്റു കിടന്ന തോമസിനെ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. പരിക്ക് ഗുരുതരമായതിനാൽ പിന്നീട് തൃശൂരിലെ സ്വകാര്യ ആ ശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരിച്ചു.

മാതാവ്: അമ്മിണി. ഭാര്യ: ലില്ലി. മക്കൾ: സിബി, ലിസി. മരുമക്കൾ: റെയ്നി,സോജൻ. സഹോദരങ്ങൾ: ഷെല്ലി, ഷെറി, ഷേർലി, ഷാജി, ഷോമി. സംസ്കാരം ഇന്ന് പാലയൂർ മാർതോമ മേജർ ആർക്കിഎപ്പിസ് കോപ്പൽ തീർഥ കേന്ദ്രത്തിൽ.

Comments are closed.