അതിദരിദ്ര കുടുംബങ്ങൾക്ക് പെൻഷൻ വിതരണം ചെയ്തു

ചാവക്കാട് : താങ്ങും തണലും ചാരിറ്റബിൾ ട്രസ്റ്റ് ചാവക്കാട് നഗരസഭയിലെ അതി ദരിദ്ര കുടുംബങ്ങൾക്ക് പെൻഷൻ വിതരണം ചെയ്തു. ചാവക്കാട് പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ വി വി വിമൽ ഉദ്ഘാടനം നിർവഹിച്ചു, ട്രസ്റ്റ് രക്ഷാധികാരി മുഹമ്മദ് ഷാഫി അധ്യക്ഷത വഹിച്ചു, അബ്ദുള്ള തെരുവത്ത്, ഭാരവാഹികളായ ഷാജി ആലിൽ, നാസർ പറമ്പൻസ്, നഗരസഭ കൗൺസിലർ രഞ്ജൻ, മുഹമ്മദ് സാലിഹ് കൊല്ലംകുഴി, നദീർ, അബ്ദുൽ ഖാദർ മുസ്ലിം വീട്ടിൽ എന്നിവർ സംസാരിച്ചു.

ട്രസ്റ്റ് ഭാരവാഹികളായ റെജിൻ മുജീബ്, ഷെരീഫ് ചോലക്കുണ്ടിൽ, സിയാദ് മണത്തല, ശിഹാബ് മണത്തല, ട്രസ്റ്റ് യൂത്ത് വിങ്ങ് ഭാരവാഹികളായ നിസാമുദ്ദീൻ പറമ്പൻസ്, ശുഹൈബ് ചീനപ്പുള്ളി എന്നിവർ നേതൃത്വം നൽകി. നൂറോളം പേർക്ക് ഘട്ടം ഘട്ടമായി എല്ലാ മാസവും സൗജന്യ ഡയാലിസ് സഹായവും നൽകാൻ താങ്ങും തണലും ട്രസ്റ്റ് ഭാരവാഹികൾ തീരുമാനിച്ചു.

Comments are closed.