![fairy tale](https://chavakkadonline.com/wp/wp-content/uploads/2024/05/fairytales.png)
പുന്നയൂർക്കുളം: അണ്ടത്തോട് തങ്ങൾപടി 310 ബീച്ചിൽ പ്രവർത്തനം ആരംഭിച്ച അനധികൃത കള്ള്ഷാപ്പിനെതിരെ ജനരോഷം ശക്തമാകുന്നു. കള്ള് ഷാപ്പിനെതിരെ യൂത്ത് കോൺഗ്രസ് പരാതി നൽകി. യൂത്ത് കോൺഗ്രസ് പുന്നയൂർക്കുളം മണ്ഡലം വൈസ് പ്രസിഡന്റ് സജീൽ ബാവുണ്ണിയാണ് തൃശ്ശൂർ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ, ജില്ലാ കളക്ടർ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയത്. മാനദണ്ഡങ്ങൾ പാലിക്കാതെ അനധികൃതമായി പ്രവർത്തിക്കുന്ന കള്ളുഷാപ്പ് പരിശോധിച്ചു അടച്ചു പൂട്ടുവാനുള്ള നടപടി ഉടൻ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ടാണ് പരാതി. ആക്ഷൻ കൗൺസിലുമായി സഹകരിച്ച് സമരങ്ങൾക്ക് നേതൃത്വം നൽകുമെന്നും സജീൽ പറഞ്ഞു.
![planet fashion](https://chavakkadonline.com/wp/wp-content/uploads/2024/05/planet-fashion.png)
വിഷയത്തിൽ പ്രദേശത്തെ നാട്ടുകാരുടെ നേതൃത്വത്തിൽ ആക്ഷൻ കൗൺസിൽ രൂപീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ കള്ള് ഷാപ്പിലേക്ക് മാർച്ച് സംഘടിപ്പിച്ചിരുന്നു.
![Unani banner ad](https://chavakkadonline.com/wp/wp-content/uploads/2025/02/IMG-20250208-WA00201.jpg)
Comments are closed.