പീപ്പിൾസ് കൾച്ചറൽ ഫോറം യു എ ഇ ഘടകം ഈദ് സംഗമം നടത്തി

ദുബായ്: പിഡിപി പ്രവാസി സംഘടനയായ പീപ്പിൾസ് കൾച്ചറൽ ഫോറം യു എ ഇ ഗുരുവായൂർ മണ്ഡലം ഈദ് സംഗമം സംഘടിപ്പിച്ചു. ദുബൈ സീലോഡ് റസ്റ്റോറന്റിൽ നടന്ന ഈദ് സംഗമം പി സി എഫ് ജില്ലാ പ്രസിഡന്റ് ഇൻസാഫ് മൗലവി ഉദ്ഘാടനം ചെയ്തു. സലീം വടക്കേക്കാട് അധ്യക്ഷത വഹിച്ചു. സമകാലിക ഇന്ത്യൻ രാഷ്രട്രിയം എന്ന വിഷയത്തിൽ സി എ സലീം സംസാരിച്ചു. ഷാഫി പാപ്പാളി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഷബീർ അകലാട് സ്വഗതവും മുജീബ് ഗുരുക്കൾ നന്ദിയും പറഞ്ഞു

Comments are closed.