mehandi new

പെരിയമ്പലം സ്മാർട്ട് അങ്കണവാടി ഉദ്ഘാടനം ഇന്ന്

fairy tale

പുന്നയൂർക്കുളം: പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിലെ 19-ാം വാർഡായ പെരിയമ്പലം രണ്ടാം നമ്പർ അങ്കണവാടിയും  ലൈബ്രററിയും ഇന്ന് വൈകീട്ട് 3ന് നാടിന് സമർപ്പിക്കും. കാലങ്ങളായി വാടക കെട്ടിടത്തിൽ മാറി മാറി പ്രവർത്തിക്കുകയായിരുന്നു അങ്കണവാടി.    വാർഡ് മെമ്പർ കെ എച്ച് ആബിദിൻ്റെ നിരന്തരമായ ഇടപെടലിലൂടെ തൃശൂർ എം പി യായിരുന്ന ടി എൻ പ്രതാപന്റെ പ്രദേശിക ഫണ്ടിൽ നിന്നും അനുവദിച്ച 26 ലക്ഷം രൂപ ഉപയോഗിച്ചാണ് നിർമിച്ചത്. എയർ കണ്ടീഷൻ സൗകര്യത്തോടെയുള്ള സ്മാർട്ട് അങ്കണവാടി  തിങ്കളാഴ്ച്ച വൈകീട്ട് 3 മണിക്ക് പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജാസ്മീൻ ഷഹീർ ഉദ്ഘാടനം ചെയ്യും. മുൻ എം.പി ടി എൻ പ്രതാപൻ മുഖ്യാതിഥിയാകും.

Macare 25 mar

Comments are closed.