mehandi new

ഡി എം സി കെണിയിൽ വീഴുന്ന ഫോട്ടോ ഷൂട്ട് – അംഗപരിമിതനായ വൃദ്ധ ദമ്പതികളുടെ ഫോട്ടോ ഷൂട്ടിനിടെ ചാവക്കാട് ബീച്ചിൽ വീണ്ടും തർക്കം പോലീസെത്തി ഫീ അടപ്പിച്ചു

fairy tale

ചാവക്കാട് : ഇന്നലെ രാവിലെ എറണാകുളം സ്വദേശികളുടെ പ്രീ വെഡിങ് ഫോട്ടോ ഷൂട്ടിനു 2500 രൂപ റസീപ്റ്റ് നൽകിയ സംഭവം വിവാദമായതിന് പുറമെ വൈകുന്നേരം വൃദ്ധ ദമ്പതികളുടെ ഫോട്ടോ ഷൂട്ടിങ്ങിനെടെയും തർക്കം. പാലക്കാട് തളിയിൽ നിന്നും സന്നദ്ധ പ്രവർത്തകന്റെ സഹായത്തോടെ കടൽ കാണാൻ കൊണ്ടുവന്ന അംഗപരിമിതനായ അറുപത്തിയൊൻപത് കാരന്റെയും ഭാര്യയുടെയും ഫോട്ടോ ഷൂട്ടിനിടെയാണ് പ്രശ്നമുണ്ടായത്. ബീച്ച് ടൂറിസം ഡെസ്റ്റിനേഷൻ മാനേജ് കൗൺസിൽ കെയർ ടേക്കർ 2500 രൂപ ആവശ്യപ്പെട്ടത് ഇവർ നൽകാൻ തയ്യാറായില്ല. തുടർന്ന് പോലീസിൽ പരാതിപ്പെടുകയും ചാവക്കാട് പോലീസ് സ്ഥലത്തെത്തി ഫോട്ടോഷൂട്ട് തടയുകയും ചെയ്തു. പിന്നീട് 2500 രൂപ അടിച്ചതിനു ശേഷമാണ് ഫോട്ടോഷൂട്ട്‌ തുടർന്നത്.

പ്രമുഖ യുട്യൂബർ ആയ ഹാരിഷ് തളിയാണ് പേപ്പർ പെൻ നിർമിച്ച് ഉപജീവനം നടത്തുന്ന ഇരു കാലുകളുമില്ലാത്ത നാട്ടുകാരനായ വൃദ്ധനെയും ഭാര്യയെയും അവരുടെ കടലുകാണാനുള്ള ആഗ്രഹം നടപ്പിലാക്കാൻ ചാവക്കാട് ബീച്ചിൽ കൊണ്ടുവന്നത്. അവരുടെ വിവാഹ വാർഷികം കൂടിയായതിനാൽ ഒരു സർപ്രൈസ് നൽകാനായി ഫോട്ടോഷൂട്ടും ഒരുക്കിയിരുന്നു. എന്നാൽ ബീച്ച് ഡി എം സി 2500 രൂപയുടെ റസീപ്റ്റ് നൽകി ഹാരിഷിനും സർപ്രൈസ് നൽകി. ഇത്ര ദൂരം വന്നത് കൊണ്ടും ഫോട്ടോ ഷൂട്ട് സെറ്റ് ചെയ്യാനുള്ള ഒരുക്കങ്ങൾ നടത്തിയത് കൊണ്ടുമാണ് പണമടച്ച് ഷൂട്ട് തുടർന്നതെന്ന് ഹാരിഷ് പറഞ്ഞു.

ബീച്ചിലോ പരിസരത്തോ ഫോട്ടോ ഷൂട്ടിനു പണം ഈടാക്കുന്നതിനെ കുറിച്ച് അറിയിപ്പില്ല. മറ്റെവിടെനിന്നും ഇക്കാര്യം അറിഞ്ഞില്ലെന്നും ഫോട്ടോഷൂട്ടിനു ഡെക്കറേഷൻ വർക്ക് ചെയ്ത നാട്ടുകാർക്കും ഇതിനെ കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നും ഹാരിഷ് പറഞ്ഞു.

Meem travels

Comments are closed.