പിണറായി വിജയൻ ആഭ്യന്തര വകുപ്പ് ഒഴിയുക – എസ് ഡി പി ഐ ജനകീയ വിചാരണ സദസ്സ് സംഘടിപ്പിച്ചു

പുവ്വത്തൂർ: പിണറായി വിജയൻ ആഭ്യന്തര വകുപ്പ് ഒഴിയുക, എഡിജിപി. എം.ആർ. അജിത് കുമാറിൻ്റെ കാലയളവിൽ നടന്ന കൊലപാതക, പീഡന കേസുകൾ സ്വതന്ത്ര ഏജൻസി അന്വേഷിക്കുക, കുറ്റാരോപിതരെ ചുമതലയിൽ നിന്ന് ഒഴിവാക്കി അന്വേഷണം നടത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എസ് ഡി പി ഐ മണലൂർ മണ്ഡലം കമ്മിറ്റി പുവ്വത്തൂർ ബസ്റ്റാൻഡ് പരിസരത്ത് ജനകീയ വിചാരണ സദസ്സ് സംഘടിപ്പിച്ചു.

എസ് ഡി പി ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം മജീദ് പുത്തൻചിറ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ദിലീഫ് അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി അബ്ദുൽ ഹക്കീം വി. എം , ട്രഷറർ ഷമീർ എം.വി, ഹുസ്സൻ മരോട്ടിക്കൽ സംസാരിച്ചു.

Comments are closed.