mehandi new

പി കെ ഷറഫുദ്ദീൻ അനുസ്മരണവും വിദ്യാഭ്യാസ പുരസ്‌കാര വിതരണവും സംഘടിപ്പിച്ചു

fairy tale

അഞ്ചങ്ങാടി : പി.കെ.ഷറഫുദ്ദീൻ കാര്യണ്യത്തിന്റെയും . സ്നേഹത്തിന്റെയും ഉദാത്ത മാതൃകയായിരുന്നുവെന്ന് പാണക്കാട് സയ്യിദ് അബ്ബാസ്സലി ശിഹാബ് പറഞ്ഞു. ഷെൽട്ടർ ഗൾഫ് ചാപ്റ്റർ ജനറൽ സെക്രട്ടറിയായിരിക്കെ അകാലത്തിൽ വിട പറഞ്ഞ പി. കെ. ഷറഫുദ്ദീൻ അനുസ്മരണ – പ്രാർഥനാ സദസ്സ് കടപ്പുറം അഞ്ചങ്ങാടി സ്കൂൾ ഗ്രൗണ്ടിൽ ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു അദ്ധേഹം.
രാഷ്ടീയ, മത, ജീവകാര്യണ്യ, സാംസ്കാരിക മേഖലകളിൽ ചെറുപ്പം മുതൽ സജീവ സാന്നിദ്ധ്യമായിരുന്നു ഷറഫുദ്ദീനെന്നും അദ്ധേഹം അനുസ്മരിച്ചു. തുടർന്ന് പ്രാർഥനക്ക് നേതൃത്വം നൽകി.

planet fashion

പി. കെ. ഷറഫുദ്ദീൻ്റെ സ്മരണാർഥം ഷെൽട്ടർ ഏർപ്പെടുത്തിയ വിദ്യാഭ്യാസ പുരസ്ക്കാരങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു. കടപ്പുറം ഗവ. വി എച്ച് എസ് സ്കൂളിൽ നിന്നും വിജയിച്ച മുഴുവൻ വിദ്യാർഥികൾക്കും ഉന്നത വിദ്യാഭ്യാസ രംഗത്ത് മികച്ച വിജയം നേടിയ വിദ്യാർഥികൾക്കുമായിരുന്നു അവാർഡ് നൽകിയത്. നിർദ്ധന വിധവകൾക്കും ഭിന്നശേഷി ക്കാർക്കും അനാഥർക്കും മാരക രോഗബാധിതർക്കുമായി ഷെൽട്ടർ കഴിഞ്ഞ 12 വർഷമായി നൽകി വരുന്ന പ്രതിമാസ പെൻഷൻ പദ്ധതി സ്നേഹനിധി 135-ാം മാസം ചടങ്ങിൽ വിതരണം ചെയ്തു.

ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മിസ്രിയ്യ മുസ്താഖലി, ഷെൽട്ടർ പ്രസിഡൻ്റ് ടി.കെ.ഗഫൂർ ഹാജി, ജനറൽ സെക്രട്ടറി പി.കെ.ബഷീർ, രക്ഷാധികാരി സി.ബി.എ. ഫത്താഹ്, ട്രഷറർ എ.കെ. ഫൈസൽ, കെ.ശംസുദ്ധീൻ ഹാജി, വി.കെ.കുഞ്ഞാലു, ശിഫാസ് മുഹമ്മദലി, ഷെൽട്ടർ ഗൾഫ് ചാപ്റ്റർ ട്രഷറർ സി.എസ്. ഹുസൈൻ, സെക്രട്ടറി എ.എ.അക്ബർ, പി.എം.ഗഫൂർ, പി.ബി. ഉമൈർ തുടങ്ങിയവർ സംസാരിച്ചു. പി.എസ്. ഷറഫുദ്ധീൻ, പി.എം. ഷറഫുദ്ധീൻ, കെ.ഐ. നൂർദ്ധീൻ, ഹംസ ചിന്നക്കൽ, വി.യു.ഫൈസൽ, കെ.എം.ഹുസൈൻ, കെ.ഐ. ആദം, എ.കെ ശാഹു തുടങ്ങിയവർ നേതൃത്വം നൽകി.

Ma care dec ad

Comments are closed.