mehandi new

ബ്ളാങ്ങാട് ബീച്ചില്‍ പ്ലാസ്റ്റിക് ഉള്‍പ്പടെയുള്ള മാലിന്യം തള്ളുന്നത് സര്‍ക്കാര്‍ ഓഫീസിനു മുന്നില്‍

fairy tale

ചാവക്കാട്: ബ്ളാങ്ങാട് ബീച്ചില്‍ സര്‍ക്കാര്‍ ഓഫീസിനു മുന്നില്‍ തള്ളുന്ന പ്ളാസ്റ്റിക് ഉള്‍പ്പടെയുള്ള മാലിന്യം ഉദ്യോഗസ്ഥര്‍ക്കും നാട്ടുകാര്‍ക്കും ദുരിതമുണ്ടാക്കുന്നു.
ബ്ളാങ്ങാട് ബീച്ചില്‍ നിന്ന് ചാവക്കാട് ഭാഗത്തേക്ക് വരുന്ന റോഡു വക്കിലാണ് പ്ളാസ്റ്റിക് കവറുകളുള്‍പ്പടെയുള്ള മാലിന്യം തള്ളുന്നത്. സമീപത്ത് ഫിഷറീസ് ഡവലപ്മെന്‍്റ് ഓഫീസും ഫിഷറീസ് സീനിയര്‍ കോ- ഓപ്പറേറ്റീവ് ഇന്‍സ്പെക്ടര്‍ ഓഫീസ് എന്നിവയുടെ പ്രധാന കവാടത്തിനു മുന്നിലാണ് ഈ മാലിന്യം തള്ളല്‍. ബ്ളാങ്ങാട് ബീച്ചില്‍ പുലര്‍ച്ചെ നടക്കുന്ന മത്സ്യമാര്‍ക്കറ്റിനോട് അനുബന്ധിച്ച് മത്സ്യക്കച്ചവടം ഈ ഭാഗം വരെ നടക്കുന്നുണ്ട്. അതിനാല്‍ മത്സ്യവുമായത്തെുന്ന വാഹനങ്ങളില്‍ നിന്നുള്ള ഐസ് വെള്ളവും മീന്‍രക്തവും കലര്‍ന്ന് ഈ ഭാഗം എപ്പോഴും ചെളിക്കെട്ടു നിറഞ്ഞിരിക്കുകയാണ്. അതിനോടൊപ്പമാണ് പ്ലാസ്റ്റിക് ഉള്‍പ്പടെയുള്ള ഖരമാനില്യം തള്ളുന്നത്. ബ്ളാങ്ങാട് ബീച്ചിലത്തെുന്നവര്‍ക്ക് ആദ്യം ദുര്‍ഗന്ധം അനുഭവപ്പെടുന്നത് ഈ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് സമീപമത്തെുന്നതോടെയാണ്. ഓരോ മാസവും നിരവധി മത്സ്യത്തൊഴിലാളികളാണ് അവരുടെ ക്ഷേമ നിധി അടക്കാനും മറ്റുമായി ഇവിടെയത്തെുന്നത്. ദുര്‍ഗന്ധമുയര്‍ത്തുന്ന ഈ ഭാഗം വൃത്തിയാക്കാന്‍ മാസങ്ങളായി നഗരസഭാ ജീവനക്കാര്‍ എത്തുന്നില്ലെന്ന് പരിസരത്തുള്ളവര്‍ പറഞ്ഞു. നേരത്തെ ഇവിടെ വൃത്തിയാക്കാനത്തെിയിരുന്ന താല്‍ക്കാലിക ജീവനക്കാര്‍ ടൂറിസം പദ്ധതിയുടെ ഭാഗമായി ബീച്ചിലെ ശുചീകരണ ജോലി ഏറ്റെടുത്തതോടെയാണ് ഇവിടെ മാലിന്യം കൂടാനിടയായത്. ഫീഷറീസ് ഓഫീസിലെ ഉദ്യോഗസ്ഥര്‍ നിരവധി തവണ നഗരസഭയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ചിട്ടും തിരിഞ്ഞു നോക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
ബീച്ചിലും പരിസരത്തും പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യം കുന്നുകൂടുകയും ദുര്‍ഗന്ധം വ്യാപിക്കുകയും ചെയ്ത വാര്‍ത്തയെ തുടര്‍ന്ന് കഴിഞ്ഞ മാസം ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ബീച്ചും പരിസരവും വൃത്തിയാക്കിയിരുന്നു.

Royal footwear

Comments are closed.