തോട്ടിൽ കാൽവഴുതി വീണ ആറു വയസ്സുകാരന് രക്ഷകരായി കളിക്കൂട്ടുകാർ
ഒരുമനയൂർ : തോട്ടിൽ കാൽവഴുതി വീണ ആറു വയസ്സുകാരനെ കൈവിടാതെ കളിക്കൂട്ടുകാർ. ഒരുമനയൂർ ഐ ഡി സി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥി
മുഹമ്മദ് റിയാനാണ് കൂട്ടുകാരുമൊത്ത് കളിക്കുന്നതിനിടെ കാൽവഴുതി തോട്ടിൽ വീണത്. ഒരുമനയൂർ മാങ്ങോട്ട് സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥി സായ് കൃഷ്ണയും, നാലാം ക്ലാസ് വിദ്യാർത്ഥി ആദര്‍ശ് വിനോദുമാണ് രക്ഷകരായത്.
ഒരുമനയൂര്‍ വില്ലേജ് ഓഫീസിനടുത്ത് പുതുവീട്ടില്‍ നൗഷാദ് ഷജീന ദമ്പതികളുടെ മകനാണ് മുഹമ്മദ് റിയാൻ. ഷജീന കുടുംബശ്രീ യോഗത്തിൽ പങ്കെടുക്കാന്‍ പോയപ്പോള്‍ കൂടെ പോയതായിരുന്നു റിയാൻ. കുടുംബശ്രീ യോഗം നടന്നുകൊണ്ടിരിക്കെ യോഗത്തിന് എത്തിയ അമ്മമാരുടെ കൂടെ വന്ന സായ് ക്യഷ്ണയും, ആദര്‍ശ് വിനോദും റിയാനോടൊപ്പം കളിയിൽ ഏർപ്പെടുകയായിരിന്നു.
ഒരുമനയൂർ പന്ത്രണ്ടാം വാർഡിൽ വില്ലേജ് ഓഫീസിന് പരിസരത്തുള്ള കനോലി കനാലിനോട് ബന്ധപ്പെട്ട തോടിന്റെ ചീർപ്പിന്റെ സ്ലാബിന് മുകളിലായിരുന്നു കുട്ടികളുടെ കളി. ഇതിനിടെയാണ് മഴപെയ്തു നിറഞ്ഞു കിടക്കുന്ന തൊട്ടിലേക്ക് റിയാൻ കാൽ വഴുതി വീണത്.
തോട്ടില്‍ മുങ്ങി താഴ്ന്ന മുഹമ്മദ് റിയാന്റെ ഉയർന്നു വന്ന കയ്യിൽ സായ് കൃഷ്ണ പിടുത്തമിട്ടു ആദര്‍ശ് ഉടനെതന്നെ സമീപത്തെ ക്ലബ്ബിലേക്ക് ഓടി അവിടെയുള്ള യുവാക്കളെ വിവരം അറീയിച്ചു. യുവാക്കള്‍ സംഭവ സ്ഥലത്തെത്തുമ്പോഴേക്കും റിയാനെ സായ്‌കൃഷ്ണ ഒരുവിധം കരക്കുകയറ്റിയിരുന്നു.
മുല്ലപ്പള്ളി വീട്ടില്‍ മനേഷ് രേഷ്മ ദമ്പതികളുടെ മകനാണ് സായ് കൃഷ്ണ. മാളിയേക്കല്‍ വിനോദ് വിജിത ദമ്പതികളുടെ മകനാണ് ആദര്‍ശ്. ഇരുവരെയും മാങ്ങോട്ട് സ്കൂൾ പ്രധാന അധ്യാപിക ഷിനി ഫ്ലവർ, പി ടി എ പ്രസിഡന്റ് കെ വി അബ്ദുല്‍ റസാഖ്, വൈസ് പ്രസിഡന്റ് നിഷാദ് മാളിയേക്കല്‍ എന്നിവരുടെ നേതൃത്വത്തിൽ അഭിനന്ദിച്ചു.
Comments are closed.