mehandi new

നഗരസഭ മാസ്റ്റർ പ്ലാനുമായി ബന്ധപ്പെട്ട് PMAY – LIFE ഗുണഭോക്താക്കൾക്ക് ആനുകൂല്യം നഷ്ടപ്പെടില്ലെന്ന് ചെയർപേഴ്സൺ

fairy tale

ചാവക്കാട് : നഗരസഭയുടെ മാസ്റ്റർ പ്ലാൻ പ്രകാരം ‘ഫ്ലോറികൾച്ചർ’ എന്ന് രേഖപ്പെടുത്തിയ പ്രദേശമാണെന്ന കാരണത്താൽ ഭവനനിർമ്മാണ അനുമതി ലഭിക്കാത്തതിന്റെ പേരിൽ കൗൺസിലർക്ക് അനുകൂല്യം നഷ്ടപ്പെടുമെന്ന പ്രതിപക്ഷ ആരോപണം തികച്ചും അവാസ്തവമാണ്. നഗരസഭയുടെ നിലവിലെ മാസ്റ്റാർ പ്ലാനിൽ ഫ്ലോറികൾച്ചർ എന്ന് കണ്ടെത്തിയ പ്രദേശം നീക്കം ചെയ്ത് മാസ്റ്റർ പ്ലാൻ ദേഭഗതി ചെയ്യുന്നതിന് സ്പെഷൽ കമ്മിറ്റി രൂപീകരിക്കുകയും പ്രതിപക്ഷ കൗൺസിലർ കെ വി സത്താർ ഉൾപ്പെടുന്ന പ്രസ്തുത കമ്മിറ്റി തീരുമാനമെടുത്ത് അംഗീകാരത്തിനായി ചീഫ് ടൗൺ പ്ലാനർ മുഖേന സർക്കാരിലേക്ക് അയച്ചുകൊടുക്കുകയും ചെയ്തിട്ടുള്ളതാണ്. ഭേദഗതി അംഗീകരിച്ചു കിട്ടുന്ന മുറക്ക് കൗൺസിലർ ഉൾപ്പെടെയുള്ളവർക്ക് ഭവന നിർമ്മാണ അനുമതിനൽകുകയും, ആനുകൂല്യം ലഭിക്കുകയും ചെയ്യും. വസ്തുത ഇതായിരിക്കെ രാഷ്ട്രീയ മുതലെടുപ്പ് നടത്തുവാൻ വേണ്ടി മാത്രം പ്രതിപക്ഷം നടത്തുന്ന ഇത്തരം നീക്കങ്ങൾ ജനങ്ങൾ തിരിച്ചറിയണമെന്ന് ചെയർപേഴ്സൺ അറിയിച്ചു.

planet fashion
Unani banner ad

Comments are closed.