കവർച്ച കേസിൽ പ്രതിയായ സിപിഎം നേതാവിനെ സംരക്ഷിക്കുന്ന പോലീസ് നടപടി പ്രതിഷേധാർഹം – മുസ്‌ലിം ലീഗ്

ചാവക്കാട്: കവര്‍ച്ചാ കേസിലെ പ്രതിയായ സി പി എം നേതാവിനെ അറസ്റ്റ് ചെയ്യണമെന്ന് മുസ്‌ലിം ലീഗ് ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

2025 ജനുവരി 6ന് ചാവക്കാട് കോടതിപടിക്കു സമീപം വെച്ചാണ് അന്നകര സ്വദേശി രതീഷിനെയും, ഭാര്യയേയും, മര്‍ദ്ധിച്ചു കാറും, ഫോണും, പണവും, തട്ടിയെടുത്തത്. കേസിൽ പ്രതികളായവർ സിപിഎം ലോക്കൽ സെക്രട്ടറിയും പ്രവർത്തകരുമാണ്. കേസിലെ ഒരു പ്രതി കോട്ടപ്പുറം സ്വദേശി അനസ് കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.
കൃത്യമായി തെളിവുകളുണ്ടായിട്ടുപോലും സിപിഎം നേതാവിനെ അറസ്റ്റു ചെയ്യാന്‍ മടികാണിക്കുന്ന സി ഐ യുടെ നടപടി പ്രതിഷേധാർഹമാണന്നും പ്രതികളെ പിടികൂടാത്ത പക്ഷം പ്രത്യക്ഷ സമരവും നിയമ നടപടികൾക്കും മുസ്‌ലിം ലീഗ് ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റി നേതൃത്വം നൽകുമെന്ന് മണ്ഡലം പ്രസിഡന്റ് ആർ പി ബഷീറും ജനറൽ സെക്രട്ടറി എ എച്ച് സൈനുൽ ആബിദിനും വാർത്താ കുറിപ്പിൽ അറിയിച്ചു

Comments are closed.