mehandi new

ഷാഫി പറമ്പിൽ എംപിക്ക് നേരെ പോലീസ് അതിക്രമം; വടക്കേക്കാട് ബ്ലോക്ക്‌ കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു

fairy tale

പുന്നയൂർക്കുളം: പേരാമ്പ്രയിൽ ഷാഫി പറമ്പിൽ എംപിക്ക് നേരെ പോലീസ് നടത്തിയ അതിക്രമത്തിൽ പ്രതിഷേധിച്ച് വടക്കേക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി  പ്രകടനം നടത്തി. വടക്കേക്കാട് എം ആന്റ് ടി ഹാൾ പരിസരത്ത് നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം ആൽത്തറ സെന്ററിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ യോഗം ഡിസിസി ജനറൽ സെക്രട്ടറി എ. എം. അലാവുദ്ധീൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വി. കെ. ഫസലുൽഅലി അധ്യക്ഷത വഹിച്ചു.

planet fashion

ഉമ്മർ മുക്കണ്ടത്ത്,  കെ. കെ. ഷിബു, ശ്രീധരൻ മക്കാലിക്കൽ, അജയ്കുമാർ, പി. രാജൻ, പി.പി. ബാബു, ഷുക്കൂർ മന്ദലാംകുന്ന് ഉൾപ്പെടെ ബ്ലോക്ക്‌, മണ്ഡലം നേതാക്കൾ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി.

Comments are closed.