mehandi new

വടക്കേകാട് പോലീസ് സ്റ്റേഷനിലേക്ക് കോണ്‍ഗ്രസ് പ്രവത്തകർ നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞു

fairy tale

പുന്നയൂർക്കുളം: നവകേരള സദസ്സിനെതിരെ പ്രതിഷേധിക്കുന്ന കെ.എസ്.യു–യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന പോലീസിന്റെയും സി.പി.എമ്മിന്റെയും മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാരുടെയും ആക്രമണത്തില്‍ പ്രതിഷേധിച്ച് വടക്കേകാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വടക്കേകാട് പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. കടിക്കാട് നിന്ന് ആരംഭിച്ച മാര്‍ച്ച് പനന്തറ സെന്ററിൽ പോലീസ് തടഞ്ഞു. തുടര്‍ന്നു നടന്ന പ്രതിഷേധയോഗം ഡി.സി.സി. സെക്രട്ടറി എം. വി. ഹൈദ്രാലി ഉദ്ഘാടനം ചെയ്തു. വടക്കേക്കാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്‌ ഫസലുൽഅലി അധ്യക്ഷത വഹിച്ചു.

planet fashion

ഡി.സി.സി. സെക്രട്ടറി എ. എം. അലാവുദ്ധീൻ മുഖ്യപ്രഭാഷണം നടത്തി. വടക്കേക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. എം. കെ. നബീൽ, നേതാക്കളായ മൂസ ആലത്തയിൽ, ശ്രീധരൻ മാക്കാലിക്കൽ, കെ. പി. ഉമ്മർ, ഐ. പി. രാജേന്ദ്രൻ, പി. കെ.ഹസ്സൻ തുടങ്ങിയവർ സംസാരിച്ചു.

പ്രതിഷേധ മാർച്ചിന് യൂത്ത് കോൺഗ്രസ് തൃശ്ശൂർ ജില്ലാ സെക്രട്ടറി ഷർബന്നൂസ്, അബൂബക്കർ കുന്നക്കാടൻ, ഹസ്സൻ തെക്കേപാട്ടയിൽ, രാമദാസ്, പി. രാജൻ, ദേവാനന്ദൻ, യൂസഫ് മന്ദലാംക്കുന്ന്, ടിപ്പു ആറ്റുപ്പുറം, നിസാർ ബദർപള്ളി, ധർമ്മൻ, സലീൽ തുടങ്ങിയവർ നേതൃത്വം നൽകി.

Ma care dec ad

Comments are closed.