mehandi new

അയ്യപ്പഭക്തരുടെ ഇടത്താവളത്തിലേക്ക് പൊന്നാനി റേഷൻ വ്യാപാരികളുടെ കൈത്താങ്ങ്

fairy tale

വെളിയങ്കോട് : ശബരിമല അയ്യപ്പഭക്തർക്കായി പൊന്നാനിയിലെ റേഷൻ വ്യാപാരികളുടെ കൈത്താങ്ങ്. എം പി ഗംഗാധരൻ ഫൗണ്ടേഷൻ പൊന്നാനി ദേശീയപാതയോരത്ത് പുന്നക്കൽ ക്ഷേത്രത്തിന് സമീപം നടത്തുന്ന അയ്യപ്പസ്വാമിമാരുടെ വിശ്രമ കേന്ദ്രത്തിലേക്ക് അരി, പലവ്യഞ്ജനങ്ങൾ ഉൾപ്പെടുന്ന ഭക്ഷ്യസാധനങ്ങൾ കൈമാറി. പൊന്നാനി താലൂക്ക് റേഷൻ വ്യാപാരികളുടെ സൗഹൃദ കൂട്ടായ്മയാണ് സ്വാമിമാർക്ക് അന്നദാനത്തിനായി ഭക്ഷ്യസാധനങ്ങൾ നൽകിയത്. എം പി ആദരൻ ഫൗണ്ടേഷൻ ഭാരവാഹി പുന്നക്കൽ സുരേഷും സംഘവും ഏറ്റുവാങ്ങി. 

planet fashion

റേഷൻ വ്യാപാരി സൗഹൃദ കൂട്ടായ്മ നേതാക്കളായ യു. മുഹമ്മദ്കുട്ടി, വിജയൻ ചങ്ങരംകുളം, രാധാകൃഷ്ണൻ കക്കൊള്ളി, ശിവശങ്കരൻ, മനോജ്‌, സി.പി. കോയ, ഗണേശൻ കുറ്റീരി, കബീർ പാലപ്പെട്ടി, ടി.ആർ.ചന്ദ്രശേൻ, ഫാറൂഖ് വെളിയങ്കോട്, ബീന എന്നിവർ പങ്കെടുത്തു. അയ്യപ്പഭക്തരോടൊപ്പം ഭക്ഷണം കഴിച്ചാണ് റേഷൻ വ്യാപാരി സുഹൃത്തുക്കൾ പിരിഞ്ഞത്.

Ma care dec ad

Comments are closed.