mehandi new

സി.എന്‍.അച്യുതന്‍ നായരെ ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ സ്ഥാനത്ത് നിന്നും മാറ്റി

fairy tale

ഗുരുവായൂര്‍: സി.എന്‍.അച്യുതന്‍ നായരെ ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍  സ്ഥാനത്ത് നിന്നും മാറ്റി. സബ്ബ് കളക്ടര്‍ ഹരിത വി കുമാറിന് താത്കാലിക ചുതല. സെക്രട്ടറിയേറ്റില്‍ പൊതുഭരണ വിഭാഗം ഡെപ്യൂട്ടി സെക്രട്ടറിയായിരുന്ന അച്ച്യൂതന്‍ നായരെ ഡെപ്യൂട്ടേഷന്‍ കാലാവധി റദ്ദാക്കി മാതൃവകുപ്പിലേക്ക് തിരിച്ചു വിളിക്കുകായിരുന്നു. ഏഴ് മാസം കൂടി കാലാവധി ശേഷിക്കെയാണ് അഡ്മിനിസ്‌ട്രേറ്ററുടെ ഡെപ്യൂട്ടേഷന്‍ റദ്ദാക്കിയത്. യു.ഡി.എഫ് സര്‍ക്കരാണ് ഇദ്ദേഹത്തെ നിയമിച്ചിരുന്നത്. ഭരണ സമിതിയുടെ സെക്രട്ടറിയും ദേവസ്വത്തിലെ നിര്‍വഹണ ഉദ്യോഗസ്ഥനും അഡ്മിനിസ്‌ട്രേറ്ററാണ്. സബ് കലക്ടറുടെ തസ്തികയില്‍ കുറയാത്ത പദവിയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥമാണ് ദേവസ്വം അഡ്മിനിസ്‌ടേറ്ററുടെ യോഗ്യത. താത്കാലിക ചുമതല സബ്ബ് കളക്ടറെ ഏല്‍പ്പിച്ചതായി ദേവസ്വം മന്ത്രി കടകംപുള്ളി സുരേന്ദ്രന്‍ അറിയിച്ചു. മൂന്ന് മാസമാണ് താത്കാലിക കളക്ടറുടെ കാലാവധി. ഇതിനുള്ളില്‍ പുതിയ അഡ്മിനിസ്‌ട്രേറ്ററുടെ പാനല്‍ സര്‍ക്കാര്‍ ദേവസ്വത്തിന് നല്‍കും. മൂന്ന് പേരടങ്ങുന്ന പാനലില്‍ നിന്ന് ഭരണസമിതി തെരഞ്ഞെടുക്കുന്നവരെയാണ് അഡ്മിനിസ്‌ടേറ്ററായി നിയമിക്കുക. ഒരു വര്‍ഷമാണ് അഡ്മിനിസ്‌ട്രേറ്ററുടെ കാലാവധി.

Pharmacy wanted Chavakkad

Comments are closed.