mehandi new

അഗ്നിപഥ് പദ്ധതിക്കെതിരെ പോസ്റ്റ് ഓഫീസ് മാർച്ചും ധർണ്ണയും

fairy tale

ചാവക്കാട് : കേന്ദ്ര സർക്കാരിന്റെ അഗ്നിപഥ് സൈനിക നിയമനത്തിനെതിരെ ഗുരുവായൂർ നിയോജക മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എടയൂർ പോസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ പ്രകടനവും ധർണയും നടത്തി. മുൻ ഡിസിസി പ്രസിഡണ്ട് ഒ അബ്ദുറഹ്മാൻകുട്ടി ഉദ്ഘാടനം ചെയ്തു.

planet fashion

വടക്കേക്കാട് കോൺഗ്രസ് പ്രസിഡണ്ട് കെ പി ഉമ്മർ അധ്യക്ഷത വഹിച്ചു. ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് സി എ ഗോവ പ്രതാപൻ, ഡിസിസി ഭാരവാഹികളായ പി.യതീന്ദ്ര ദാസ്, എ അലാവുദ്ദീൻ, കെ ഡി വീരമണി, ടി എസ് അജിത്ത്, ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മിസ്രിയ മുസ്താഖ്, മണ്ഡലം കോൺഗ്രസ് നേതാക്കളായ കെ ജെ ചാക്കോ, കെ കെ കാദർ, സീ മുസ്താഖ് അലി, ഉണ്ണികൃഷ്ണൻ കാര്യാട്ട്, അജയകുമാർ വയലേരി, ഓ കെ ആർ മണികണ്ഠൻ, ആന്റോ തോമസ്, നബീസ കുട്ടി, വലിയകത്ത് ബീന, രവിശങ്കർ, നിഖിൽ ജി കൃഷ്ണൻ, മൊയ്തീൻ ഷാ പള്ളത്ത്, ഐ പി രാജേന്ദ്രൻ, കെ പി രാജേഷ് ബാബു, എൻ എം കെ നബിൽ, എം എസ് ശിവദാസ്, ശ്രീധരൻ മാക്കൽ, കെ പി ഹസ്സൻ, പി എ നാസർ, ആർ കെ നൗഷാദ്, എംവി സുധീർ എന്നിവർ പ്രസംഗിച്ചു.

Jan oushadi muthuvatur

Comments are closed.