ചാവക്കാട് : പ്രചര കള്‍ച്ചറല്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് കെ വി അബ്ദുള്‍കാദര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി കെ വി സൂശീലന്‍ അധ്യക്ഷത വഹിച്ചു. ചാവക്കാട് നഗരസഭ വൈസ് ചെയര്‍മാന്‍ മഞ്ജുഷ സുരേഷ്, കൗസിലര്‍മാരായ എ എച്ച് അക്ബര്‍, എം ബി രാജലക്ഷ്മി, കെ കെ സുധീരന്‍, എം ആര്‍ ആര്‍ എം സ്‌ക്കൂള്‍ പി ടി എ പ്രസിഡന്റ് ആര്‍ വി എം ബഷീര്‍ മൗലവി, ഫിറോസ് പി തൈപറമ്പില്‍, എം പീതാംബരന്‍, പി എം അബ്ദുള്‍ ജാഫര്‍, ഇക്ബാല്‍ വൈറ്റ്‌കോളര്‍, ബാബു ചേറ്റുവ, പി കെ അന്‍വര്‍, മാലിക്കുളം അബാസ് എന്നിവര്‍ പ്രസംഗിച്ചു .
തൃശൂര്‍ അശ്വനി ആശുപത്രിയുമായി സഹകരിച്ചാണ് ക്യാമ്പ് നടത്തിയത് .