mehandi new

പ്രചര സൂപ്പർ ലീഗ് : ഓൺലി ഫ്രഷ് ലയൺസ് മറ്റം ജേതാക്കൾ

fairy tale

യു എ ഇ : പ്രചര ചാവക്കാട് യുഎഇ ചാപ്റ്റർ ദുബൈ ഗ്രീൻസോൺ സ്പോർട്സ് ഗ്രൗണ്ടിൽ നടത്തിയ പ്രചര സൂപ്പർ ലീഗ് 2022 അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ജി എഫ് സി റേഞ്ചർ കോർണർ വേൾഡ് ഒറവങ്ങരയെ പരാജയപ്പെടുത്തി ഒൺലി ഫ്രഷ് ലയൺസ് മറ്റം ചാമ്പ്യന്മാരായി.

planet fashion

കേരള ഫുട്ബോൾ അസോസിയേഷനുമായി (കെഫ) സഹകരിച്ച് യുഎഇയിലെ പ്രമുഖ 16 ടീമുകൾ നോക്കൗട്ട് അടിസ്ഥാനത്തിൽ മാറ്റുരച്ച മത്സരം ദുബൈ ഗ്രീൻസോൺ സ്പോർട്സ് ഗ്രൗണ്ടിൽ പ്രചര ചെയർമാൻ സുശീലൻ വാസു കിക്കോഫ് ചെയ്തു.

ശിങ്കാരിമേളം, കഥകളി പുലിക്കളി, സാന്താ ക്ളോസ് തുടങ്ങിയ നാടൻ കലാരൂപങ്ങൾ അണിനിരന്ന സാംസ്കാരിക ഘോഷയാത്രയും സൗജന്യ എൻട്രി കൂപ്പൺ വഴി ഓരോ അരമണിക്കൂർ ഇടവിട്ട് നടത്തിയ നറുക്കെടുപ്പിലൂടെ സ്വർണ്ണ നാണയങ്ങളുൾപ്പെടെയുള്ള വിലയേറിയ സമ്മാനങ്ങളും നൽകി. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള ഫുട്ബോൾ പ്രേമികൾക്ക് കലാ പരിപാടി കൂടുതൽ ആസ്വാദ്യകരമായി.

ഗ്രാൻഡ് സ്റ്റോർ മാർക്കറ്റിംഗ് മാനേജർ ഗോപാൽ സുധാകരൻ, ഷിജിന ട്രേഡിങ് ചെയർമാൻ എം കെ അഹമ്മദ്, മാനേജിംഗ് ഡയറക്ടർ ഷമീർ അഹമ്മദ്, എൻ.ടി.വി ചെയർമാൻ മാത്തുക്കുട്ടി കടോൺ, വീപീസ് ഗ്രൂപ്പ്‌ ചെയർമാൻ അബു അബ്ദുല്ല, റിസാൻ ജ്വല്ലറി ഡയറക്ടർ ഷനൂപ് പി പി, അറക്കൽ ജ്വല്ലറി മാനേജിങ് ഡയറക്ടർ അനീഷ്, യൂണിക് വേൾഡ് എജുക്കേഷൻ ഡയറക്ടർ ശാക്കിർ, ദേരാ ഗോൾഡ് പാർട്ണർ ജാഫർ മൂസ, മജ്‌ലിസ് ഒപ്റ്റിക്സ് ചെയർമാൻ സമീർ മജ്‌ലിസ്, കെഫാ പ്രസിഡന്റ് ജാഫർ ഒറവങ്ങര, ഗായകൻ ഇഷാൻ ദേവ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.

ചാമ്പ്യന്മാർക്കും റണ്ണർ അപ്പിനുമുള്ള ട്രോഫികൾക്കും ക്യാഷ് പ്രൈസിനു പുറമെ മൂന്നും നാലും സ്ഥാനക്കാർക്കും, ഫെയർ പ്ലെ, ഏറ്റവും നല്ല കളിക്കാരൻ, ഡിഫൻഡർ, ഗോൾകീപ്പർ ടോപ് സ്കോറർ എന്നിവർക്കുള്ള വ്യക്തിഗത ട്രോഫിയും ക്യാഷ് പ്രൈസും സമ്മാനിച്ചു.

പ്രചര ചാവക്കാട് ചെയർമാൻ കെ.വി. സുശീലൻ നാളിതുവരെയുള്ള പ്രചരയുടെ കലാകായിക കാരുണ്യ ക്ഷേമ പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു. തുടർന്ന് പ്രസിഡന്റ് ഷാജി എം. അലി, പി എസ് എൽ പ്രോഗ്രാം കൺവീനർ അഭിരാജ് പി.ഡി, സെക്രട്ടറി അലാവുദ്ധീൻ, ട്രഷറർ ഫാറൂഖ് തെക്കത്ത് എന്നിവർ സംസാരിച്ചു.

ഉപദേശക സമിതി അംഗങ്ങളായ മുബാറക്ക് ഇമ്പാറക്ക്, സാദിഖ് അലി, അബൂബക്കർ, ഫൈസൽ ടി. പി, മണി കോച്ചൻ, ഷാഹുൽ തെക്കത്ത് എന്നിവരുടെ മേൽനോട്ടത്തിൽ നടന്ന പരിപാടി ഉണ്ണി പുന്നാര, ഫിറോസ് അലി, സുനിൽ കോച്ചൻ, ഷഹീർ, സുദർശൻ, സനീർ, നൗഷാദ് ആൻഡ് ടീം, ആരിഫ് മൊയ്‌തുട്ടി ആൻഡ് ടീം, അൻസാർ ഗെറ്റ് സി, ആഷിഫ്, അൻവർ, ഷാഫി, സുധി, റാഷിദ്, അക്ബർ അബ്ദു, വീരോജ്, വിമൽ, രഞ്ജിത്ത്, സകരിയ, വിനോദ് എന്നിവരുടെ സംഘാടന മികവിൽ പ്രചര സൂപ്പർ ലീഗ് 2022 യുഎഇ യിലെ ഫുട്ബോൾ പ്രേമികൾക്ക് വേറിട്ടൊരനുഭവമായി.

Ma care dec ad

Comments are closed.