mehandi new

പ്രമോദ് കൃഷ്ണ ഗുരുവായൂരിന്റെ യോഗ തുടക്കക്കാർക്ക് പ്രകാശനം ചെയ്തു

fairy tale

ബ്രഹ്മകുളം : യോഗ അദ്ധ്യാപകനും, വാദ്യകലാകാരനും സാമൂഹ്യപ്രവര്‍ത്തകനുമായ പ്രമോദ് കൃഷ്ണ ഗുരുവായൂർ രചിച്ച യോഗ തുടക്കക്കാർക്ക് എന്ന പുസ്തകം പ്രകാശനം ചെയ്തു.
ബ്രഹ്മക്കുളം കർഷക ഗ്രന്ഥാലയത്തിൽ വച്ച് നടന്ന ചടങ്ങിൽ നാടക രചയിതാവും, കർഷക ഗ്രന്ഥാലയം പ്രസിഡണ്ടുമായ അരവിന്ദ് ബ്രഹ്മക്കുളം പുസ്തക പ്രകാശനം നിർവഹിച്ചു.
അരവിന്ദാക്ഷൻ നായർ അധ്യക്ഷത വഹിച്ചു. കവിയും നാടക രചയിതാവുമായ സുധാകരൻ ബ്രഹ്മക്കുളം പുസ്തകം ഏറ്റു വാങ്ങുകയും പുസ്തക പരിചയം നടത്തുകയും ചെയ്തു.

പ്രോഗ്രാം കൺവീനർ വിനീഷ് ബ്രഹ്മക്കുളം, വാർഡ് കൗൺസിലർ ബി വി ജോയ്, പൈതൃകം ഗുരുവായൂർ കൺവീനർ അഡ്വക്കേറ്റ് രവി ചങ്കത്ത്, സുരേഷ് പാലുവായ്, ബാബു പി ഐ എന്നിവർ ആശംസകൾ നേർന്നു. ഷാഫി ഗുരുവായൂർ കവിത ആലപിക്കുകയും, പ്രമോദ് കൃഷ്ണ ഗുരുവായൂർ മറുപടി പ്രസംഗം നടത്തുകയും, ആതിര പ്രമോദ് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

Mss conference ad poster

ചടങ്ങിൽ പ്രൊഫഷണൽ യോഗ ടീച്ചേഴ്സ് അസോസിയേഷനു വേണ്ടി ജില്ലാ സെക്രട്ടറി സുമേഷ് ചേലക്കര ഗ്രന്ഥകർത്താവിനെ പൊന്നാട അണിയിച്ച് ആദരിച്ചു.
തുടക്കക്കാർക്ക് വളരെ ലളിതമായി പരിശീലിക്കുവാൻ കഴിയുന്ന ഒരു സഹായിയായിട്ടാണ് ഈ യോഗ ഗ്രന്ഥത്തിന്റെ രചനയെന്നും, അനേകം യോഗ ഗ്രന്ഥങ്ങൾ ഉണ്ടെങ്കിലും സാധാരണക്കാരന് മനസ്സിലാകുന്ന രീതിയിലും സ്വന്തമായി പരിശീലിക്കുവാൻ കഴിയുന്ന രീതിയിലും വളരെ ലളിതമായാണ് ഈ പുസ്തകത്തിൽ യോഗ വിദ്യയെ പരിചയപ്പെടുത്തുന്നത് എന്നും ഗ്രന്ഥകർത്താവ് അറിയിച്ചു.
പ്രശസ്ത ഇടയ്ക്ക കലാകാരൻ കടവല്ലൂർ അജേഷിന്റെ ഇടയ്ക്ക വാദ്യം ചടങ്ങിന് മാറ്റ് കൂട്ടി.

മാതൃഭാഷ പബ്ലിക്കേഷൻസാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.

planet fashion

Comments are closed.