അപ്പുമാസ്റ്റർ സ്കൂളിൽ അദ്വയ സൗഹൃദ കൂട്ടായ്മയുടെ പ്രതിഭാസംഗമം
ഗുരുവായൂർ : അപ്പുമാസ്റ്റർ തുറന്നു തന്ന അക്ഷരപാതയിലൂടെ അധ്യാപകരും മേനേജ്മെന്റും ഒത്തൊരുമിച്ച് മുന്നേറിയത് കൊണ്ടുള്ള കൂട്ടായ്മയുടെ വിജയമാണ് അപ്പുമാസ്റ്റർ സ്കൂളിന് നേടാൻ കഴിഞ്ഞതെന്ന് മമ്മിയൂർ ലിറ്റിൽ ഫ്ലവർ കോളേജ് പ്രിൻസിപ്പൽ സിസ്റ്റർ ജീസ്മ തെരേസ അഭിപ്രായപെട്ടു.
തൈക്കാട് വി ആർ അപ്പുമാസ്റ്റർ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ മുഴുവൻ മാർക്കും നേടിയ എൽസര ജസ്റ്റിനും മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ മറ്റു വിദ്ധ്യാർത്ഥികൾക്കും ഉപഹാര സമർപ്പണം നടത്തി സംസാരിക്കുകയായിരുന്നു സിസ്റ്റർ ജീസ്മ തെരേസ.
കമ്പ്യൂട്ടർ സയൻസിൽ നൂറ് ശതമാനം വിജയവും 1200 ൽ 1200 മാർക്കും നേടിയ എൽസര ജെസ്റ്റിൻ ജില്ലക്ക് തന്നെ അഭിമാനമാണന്നും സിസ്റ്റർ കൂട്ടി ചേർത്തു.
സ്കൂൾ ഹയർ സെക്കന്ററി കൂട്ടായ്മയായ അദ്വയയുടെ പ്രതിഭാ സംഗമത്തിന്റെ ഉദ്ഘാടനം വാർഡ് കൗൺസിലർ ഷിൽവ ജോഷി നിർവഹിച്ചു.
സ്കൂൾ മാനേജർ വി. ബി ഹീരലാൽ, പ്രിൻസിപ്പാൾ ജിതമോൾ പി പുല്ലേലി, പ്രധാനാധ്യാപിക ഇ. വി സതീദേവി, അദ്വയ കൺവീനർ എം എം ഷിഹാബുദ്ദീൻ, വിനോയ് വർഗീസ് തുടങ്ങിയവർ സംസാരിച്ചു.
Comments are closed.