പ്രതിഭാ സംഗമം

ചാവക്കാട് : ദുബൈ കെ എം സി സി തൃശൂര്‍ ജില്‍ലാ കമ്മിറ്റി ചാവക്കാട് വ്യാപാര ഭവനില്‍ നടത്തിയ പ്രതിഭാ സംഗമം സാഹിത്യകാരന്‍ പി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എസ് എസ് എല്‍ സി, പ്ലസ്ടു ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡുകള്‍, പെന്‍ഷന്‍, വെല്‍ഫയര്‍ സ്‌കീം എന്നിവ ചടങ്ങില്‍ വിതരണം ചെയ്തു. മുഹമ്മദ് വെട്ടുക്കാട് അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്‍റ് സി എച്ച് റഷീദ് മുഖ്യാഥിതിയായിരുന്നു. ജന: സെക്രട്ടറി ഇ പി ഖമറുദ്ധീന്‍, കെ എ ഹാറൂണ്‍ റഷീദ്, എ കെ അബ്ദുല്‍ കരീം, സി കെ അഷറഫലി, എ വി ബക്കര്‍, ഹുസൈന്‍ തങ്ങള്‍, റഷീദ് കുന്നിക്കല്‍, എ എച്ച് സൈനുല്‍ ആബ്ദീന്‍, സത്താര്‍ കരുപടന, ഗഫൂര്‍ പട്ടിക്കര, മുഹമ്മദ് അക്ബര്‍, ഉസ്മാന്‍ വാടാനപള്ളി, റസാഖ് പുതിയേടത്ത്, കെ എ ജബാരി, ഷാഹുല്‍ ഹമീദ്, സി കെ ഇബ്രാഹീം, ഷരീഫ് ചിറക്കല്‍, കെ എസ് ഷാനവാസ്, എന്നിവര്‍ പ്രസംഗിച്ചു.

Comments are closed.