mehandi new

പ്രൗഢം, ഗംഭീരം; നമ്മൾസ് സ്നേഹോത്സവം

fairy tale

ദുബായ് : നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദക്കൂട്ട് യുഎഇ ചാപ്റ്റർ’ സംഘടിപ്പിച്ച കുടുംബ സംഗമം ’നമ്മൾസ് സ്നേഹോത്സവം’  മദാമ്മിലുള്ള ഫാം ഹൗസ്സിൽ  പ്രൗഡഗംഭീരമായി അരങ്ങേറി. ആക്ടിങ് പ്രസിഡന്റ്‌ ഇ. പി. അബ്ദുറഹ്‌മാൻ അധ്യക്ഷത വഹിച്ചു. സംഘടനയുടെ പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു. ഗ്ലോബൽ കൺവീനർ അബൂബക്കർ ഗ്ലോബൽ തല പ്രവർത്തനങ്ങൾ  വിശദീകരിച്ചു. മുൻ രക്ഷാധികാരികളായ ഫാത്തിമ ഗ്രൂപ്പ്‌ ചെയർമാൻ  ഇ. പി. മൂസ ഹാജി,  അഷ്‌റഫ്‌ കാനാമ്പുള്ളി,  താഹിർ എ എച്ച് എന്നിവർ വിശിഷ്ടാഥിതികളായി.

planet fashion

ട്രഷറർ ഫിറോസ് ടി വി, ജോയിന്റ് സെക്രട്ടറിമാരായ അൻവർ ഹുസൈൻ, ശറഫുദ്ധീൻ മങ്ങാട്ട്, ജോയിന്റ് ട്രഷറർ വീരോജ് എന്നിവർ ആശംസകൾ നേർന്നു.  സെക്രട്ടറി അലാവുദ്ധീൻ സ്വാഗതവും ഷാജഹാൻ സിങ്കം നന്ദിയും പറഞ്ഞു. 

തുടർന്ന് അംഗങ്ങളുടെ കുടുംബങ്ങളെ ഉൾപെടുത്തികൊണ്ട് വിവിധ തരം കലാ കായിക പരിപാടികളും  തരംഗ് ഓർക്കസ്ട്ര അവതരിപ്പിച്ച സംഗീത നിശയും അരങ്ങേറി. പരിപാടിയിൽ പങ്കെടുത്ത വിജയികൾക്ക്   സമ്മാനങ്ങൾ വിതരണം ചെയ്തു. 

എക്സിക്യൂട്ടീവ് അംഗങ്ങളായ മുബാറക്ക് ഇമ്പാറക്ക്, സാദിക്കലി, മുസ്തഫ കണ്ണാട്ട്, അബ്ദുൽ ഷുക്കൂർ, കമറുദ്ധീൻ, അഷ്‌റഫ്‌ കാസിം, സകരിയ, അസ്ഗർ അലി, അബ്ദുൽ സലാം, അബ്ദുൽ നാസർ, ഷാഹുമോൻ, മുജീബ്റഹ്മാൻ, ഷാജി എം അലി, ഫിറോസ് അലി, മുഹമ്മദ്‌ അക്ബർ, ഹാറൂൺ, അഭിലാഷ്, മുഹാദ്, നൗഷാദ് ടി വി, ഉണ്ണി പുന്നാര, ആഷിഫ് റഹ്‌മാൻ,  ആഷിക്, എന്നിവർ നേതൃത്വം നൽകി.

Ma care dec ad

Comments are closed.