mehandi new

പ്രവാസി ഇന്ത്യക്കാരുടെ നിയമപ്രശ്‌നങ്ങള്‍ അവതരിപ്പിക്കാനായി വേദിയൊരുക്കുന്നു

fairy tale

ഷാര്‍ജ : ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജയുടെ ലീഗല്‍ സബ് കമ്മിറ്റി പ്രവാസി ഇന്ത്യക്കാരുടെ നിയമപ്രശ്‌നങ്ങള്‍ അവതരിപ്പിക്കാനായി വേദിയൊരുക്കുന്നു.
ആഗസ്ത് 12-ന് വൈകുന്നേരം ഏഴിന് അസോസിയേഷന്‍ കമ്യൂണിറ്റി ഹാളിലാണ് പരിപാടി. വിദഗ്ധരായ അഭിഭാഷകര്‍ സംശയങ്ങള്‍ക്കു മറുപടിനല്‍കും. നിയമപരമായ സംശയങ്ങളും പരാതികളും അവതരിപ്പിക്കുന്നവര്‍ സെമിനാറിന്റെ അഞ്ചുദിവസം മുമ്പ് പേര് രജിസ്റ്റര്‍ചെയ്യണം.
‘പ്രവാസികള്‍ ഇന്ത്യയില്‍ നേരിടുന്ന നിയമപ്രശ്‌നങ്ങള്‍’ എന്ന വിഷയത്തില്‍നടക്കുന്ന സെമിനാര്‍ അഡീഷണല്‍ അഡ്വകേറ്റ് ജനറല്‍ രഞ്ജിത്ത് തമ്പാന്‍ ഉദ്ഘാടനം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 050 2510053 ( മുരളീധരന്‍ ), 050 1769065 ( അഡ്വ: സന്തോഷ് ) 06 5610845 നമ്പറുകളില്‍ ബന്ധപെടുക

Comments are closed.