mehandi new

മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു

fairy tale

ചാവക്കാട് : മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ നഗരസഭ തല ഉദ്ഘാടനം ഗുരുവായൂർ എം.എൽ.എ എൻ.കെ. അക്ബർ നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു.
ചാവക്കാട് നഗരസഭ ബസ് സ്റ്റേഷൻ പരിസരത്ത് വെച്ച് സംഘടിപ്പിച്ച ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ കെ. കെ. മുബാറക്, സ്ഥിരം സമിതി അധ്യക്ഷരായ ഷാഹിന സലിം, പി. എസ്. അബ്ദുൾ റഷീദ്, അഡ്വ. മുഹമ്മദ്‌ അൻവർ എ. വി, വ്യാപാരി വ്യവസായി പ്രതിനിധി ജോജി തോമസ് എന്നിവർ സംസാരിച്ചു.

planet fashion

തുടർന്ന് നടന്ന ബസ് സ്റ്റേഷൻ ശുചീകരണ പ്രവർത്തനങ്ങളിൽ നഗരസഭ കൗൺസിലർമാർ, വ്യാപാരി വ്യവസായി പ്രതിനിധികൾ, നഗരസഭ ആരോഗ്യവിഭാഗം ജീവനക്കാർ, കുടുംബശ്രീ, ഹരിത കർമ്മസേന അംഗങ്ങൾ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.
ശുചീകരണ പ്രവർത്തനങ്ങൾക്ക് എം.എൽ.എ നേതൃത്വം നൽകി.

Macare health second

Comments are closed.