mehandi new

പ്രിയങ്ക നാളെ ചാവക്കാട് – സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയാക്കി

fairy tale

ചാവക്കാട്: രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ന് കേരളത്തിലെത്തിയ പ്രിയങ്ക വിവിധ യു ഡി എഫ് പ്രചരണ യോഗങ്ങളിൽ പങ്കെടുത്ത് നാളെ ഉച്ചതിരിഞ്ഞു രണ്ടു മണിയോടെ ചാവക്കാട് ബസ്റ്റാണ്ടിലെ ചാവക്കാട് ചത്വരത്തിൽ പൊതുജനങ്ങളെ സംബോധന ചെയ്യും.

planet fashion

പ്രിയങ്കാ ഗാന്ധിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ഗുരുവായൂർ എ സി പി ശ്രീജിത് ടി പി യുടെ നേതൃത്വത്തിൽ സുരക്ഷാ പരിശോധന നടത്തി. ചാവക്കാട് ചത്വരത്തിനു പുറകിലുള്ള കച്ചവട സ്ഥാപനങ്ങൾ നാളെ തുറക്കരുതെന്നും ഗ്യാസ് സിലിണ്ടറുകൾ കടയിൽ സൂക്ഷിക്കരുതെന്നും നിർദേശം നൽകി. ബസ്സുകൾ വേദിക്ക് സമീപം പാർക്ക് ചെയ്യാനാവത്ത വിധം ബാരിക്കേടുകൾ ക്രമീകരിക്കാൻ ആവശ്യപ്പെട്ടു. സി പി ഒ മാരായ ശനീജ്, ഷമീർ, സജീവൻ, മിഥുൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു.

ചാവക്കാട് സബ് ഇൻസ്പെക്ടർ സി കെ രാജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സ്ഥലത്തെത്തി.

പ്രിയങ്ക ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി എൻ എസ് ശാഖാവത്, ടി എൻ പ്രതാപൻ എം പി എന്നിവരുടെ നേതൃത്വത്തിൽ എത്തിയ സംഘം ചാവക്കാടെത്തി വേദിയും സജ്ജീകരണങ്ങളും സുരക്ഷാ സംവിധാനങ്ങളും വിലയിരുത്തി.

Ma care dec ad

Comments are closed.