ഉപജില്ലാ കലോത്സവ വിജയികൾക്ക് ചാവക്കാട് ഓൺലൈൻ നൽകുന്ന സമ്മാനങ്ങളുടെ വിതരണം ഉദ്‌ഘാടനം ചെയ്തു
ചാവക്കാട് : ചാവക്കാട് ഉപജില്ലാ കലോത്സവ വിജയികൾക്ക് ചാവക്കാട് ഓൺലൈൻ നൽകുന്ന സമ്മാനങ്ങളുടെ വിതരണോദ്‌ഘാടനം ചാവക്കാട് മെഹന്ദി വെഡിങ് സെന്റർ മാനേജർ ഷിയാസ് നിർവഹിച്ചു. ചാവക്കാട് എം ആർ ആർ എം സ്കൂളിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ എം ഡി ഷീബ അധ്യക്ഷത വഹിച്ചു. അധ്യാപികമാരായ പി സി ശ്രീജ, എ വി ശ്രീജ, നോൺ ടീച്ചിങ് സ്റ്റാഫ് എൻ വി മധു, ചാവക്കാട്ഓൺലൈൻ ചീഫ് എം വി ഷകീൽ എന്നിവർ സംസാരിച്ചു. ചാവക്കാട് മെഹന്ദി, ഫെയറി ടൈൽ, ദൃശ്യം ഐ കെയർ, നാലുമണിക്കാറ്റ് എന്നിവരാണ് വിജയികൾക്ക് പ്രിവിലേജ് കാർഡുകളും കേഷ് വൗച്ചറുകളും അനുവദിച്ചത്.
ഗുരുവായൂർ ശ്രീകൃഷ്ണ സ്കൂളിൽ നടന്ന ചാവക്കാട് ഉപജില്ലാ കലോത്സവത്തിൽ ചാവക്കാട് ഓൺലൈൻ ലൈവ് സ്ട്രീം വേദിയിൽ നിന്നും നേരിട്ട് സമ്മാനം കൈപ്പറ്റാത്ത വിജയികൾക്കാണ് സ്കൂളിൽ നടന്ന ചടങ്ങിൽ സമ്മാനങ്ങൾ കൈമാറിയത്.
Comments are closed.